ബി ജെ പി യെ ഫൂളാക്കി കോൺഗ്രസിന്റെ പാരഡി മാനിഫെസ്റ്റോ

ഏപ്രിൽ ഫൂൾ ദിനത്തിൽ ബി ജെ പി യുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ പാരഡി ഇറക്കി കോൺഗ്രസ് പാർട്ടി. ഭാരതീയ ജുമ് ല പാർട്ടി എന്ന പേരിലാണ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്. തലകീഴായ് നിൽക്കുന്ന താമരയാണ് ചിഹ്നം. ” ഒരൊറ്റ ഇന്ത്യ, തൊഴിൽരഹിത ഇന്ത്യ”, ” കാവൽക്കാരൻ കള്ളനാണ് ” തുടങ്ങിയ തലക്കെട്ടുകൾ രസകരമായ വിധത്തിൽഉൾക്കൊള്ളിച്ചിട്ടുണ്ട്. മോദിയുടെ വിഷൻ ഫോർ ഇന്ത്യയുടെ ചുവടുപിടിച്ച് ” ജനാധിപത്യത്തിന് പകരം ഏകാധിപത്യം ” മുന്നോട്ടുവെയ്ക്കുന്നു . ” നിരാശരായ തൊഴിലില്ലാപ്പടയെ സൃഷ്ടിക്കും”, “ന്യൂനപക്ഷങ്ങളെ More
 

ഏപ്രിൽ ഫൂൾ ദിനത്തിൽ ബി ജെ പി യുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ പാരഡി ഇറക്കി കോൺഗ്രസ് പാർട്ടി. ഭാരതീയ ജുമ് ല പാർട്ടി എന്ന പേരിലാണ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്. തലകീഴായ്‌ നിൽക്കുന്ന താമരയാണ് ചിഹ്നം. ” ഒരൊറ്റ ഇന്ത്യ, തൊഴിൽരഹിത ഇന്ത്യ”, ” കാവൽക്കാരൻ കള്ളനാണ് ” തുടങ്ങിയ തലക്കെട്ടുകൾ രസകരമായ വിധത്തിൽഉൾക്കൊള്ളിച്ചിട്ടുണ്ട്.

മോദിയുടെ വിഷൻ ഫോർ ഇന്ത്യയുടെ ചുവടുപിടിച്ച് ” ജനാധിപത്യത്തിന് പകരം ഏകാധിപത്യം ” മുന്നോട്ടുവെയ്ക്കുന്നു . ” നിരാശരായ തൊഴിലില്ലാപ്പടയെ സൃഷ്ടിക്കും”, “ന്യൂനപക്ഷങ്ങളെ അടിച്ചമർത്തും” , ” ഭയവും വെറുപ്പും നിറഞ്ഞ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കും ” തുടങ്ങി മധുര മനോജ്ഞ ഭാവിയാണ് ഭാരതത്തിന് ജുമ് ല പാർട്ടിയുടെ വാഗ്ദാനങ്ങൾ.

 

” ഞാനും കാവൽക്കാരനാണ് ” എന്ന തലക്കെട്ടിലെ പ്രധാന ആകർഷണം ” എല്ലാ കള്ളന്മാർക്കും സംരക്ഷണം ഉറപ്പുവരുത്തും ” എന്നതാണ്. കോടിക്കണക്കിനു രൂപ ബാങ്കിൽനിന്ന് വായ്പയെടുത്ത് കുടിശ്ശിക വരുത്തുന്ന തട്ടിപ്പുകാർക്കെല്ലാം പതിനഞ്ചു ദിവസത്തെ നോട്ടീസ് നൽകി ഇഷ്ടമുള്ള രാജ്യത്തേക്ക് ഒളിച്ചോടിപ്പോവാനുള്ള അവസരവും മാനിഫെസ്റ്റോ വാഗ്ദാനം ചെയ്യുന്നു.

പ്രതിരോധരംഗം അപ്പാടെ എ എ യുടെ കൈകളിൽ ഏൽപ്പിച്ചുകൊടുക്കുമെന്ന് അനിൽ അംബാനിയെ പരിഹസിക്കാനും മാനിഫെസ്റ്റോ മറക്കുന്നില്ല. രണ്ടു വർഷം കൂടുമ്പോഴെല്ലാം മുഴുവൻ നോട്ടുകളും നിരോധിച്ച് പകരം നല്ല കളർഫുൾ നോട്ടുകൾ ഇറക്കിക്കൊണ്ടേയിരിക്കും.

പാരഡി പ്രകടന പത്രിക പ്രകാരം ഭാരതത്തിന്റെ ചരിത്രം തുടങ്ങുന്നത് തന്നെ മോദിയിൽ നിന്നാണ്. അതിനു മുൻപൊരു ചരിത്രം രാജ്യത്തിനില്ല. അരുൺ ജെയ്റ്റ്ലി എന്ന ലോകത്തിലെ ആദ്യത്തെ ബ്ലോഗ് മിനിസ്റ്റർ ഭാരതീയ ജുമ് ല പാർട്ടിയുടെ മറ്റൊരു ” മഹത്തായ ” സംഭാവനയാണ്. ജിയോ യൂണിവേഴ്സിറ്റിയെ പരിഹസിച്ച് രാജ്യത്ത് ആദ്യമായി വാട്സപ്പ് സർവകലാശാലക്ക് തുടക്കം കുറിച്ചത് തങ്ങളാണെന്ന അവകാശവാദവും കൊടുത്തിട്ടുണ്ട്.

വീണ്ടും അധികാരത്തിലേറാൻ അവസരം ലഭിച്ചാൽ രാജ്യത്ത് ടൈറണിയും (ഏകാധിപത്യം); ടാർണിഷിങ്ങും (കളങ്കപ്പെടുത്തൽ ); ടർമോയിലും ( കുഴപ്പങ്ങൾ) ഉറപ്പാക്കുമെന്ന് പാരഡി പത്രിക ബി ജെ പിയെയും മോദിയെയും കളിയാക്കുന്നു