ആന്ധ്രക്ക് നാലു തലസ്ഥാനങ്ങൾ; ജഗൻ റെഡ്‌ഡി അമിത്ഷായുമായി ചർച്ച നടത്തി

ആന്ധ്രാപ്രദേശിന് നാലു തലസ്ഥാനങ്ങൾ വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. നിലവിൽ തലസ്ഥാനമായ അമരാവതി ഭരണതലസ്ഥാനമായി തുടരുകയും വിജയനഗരം, കാക്കിനാഡ, ഗുണ്ടൂർ, കഡപ്പ എന്നീ നഗരങ്ങളെ പ്രാദേശിക തലസ്ഥാനങ്ങളായി മാറ്റുകയും ചെയ്യണമെന്ന നിർദേശമാണ് ജഗൻ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൽ അമിത്ഷായുടെ പ്രതികരണം അറിവായിട്ടില്ല. വികേന്ദ്രീകൃത വികസനം മുൻനിർത്തി പ്രാദേശിക വികസന ബോർഡുകൾ രൂപീകരിക്കാനാണ് ആലോചന. ഈയിടെയുണ്ടായ പ്രളയത്തിൽ കൃഷ്ണാനദി കരകവിഞ്ഞൊഴുകി വ്യാപക നാശനഷ്ടങ്ങൾ വിതച്ചിരുന്നു. More
 

ആന്ധ്രാപ്രദേശിന്‌ നാലു തലസ്ഥാനങ്ങൾ വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്‌ഡി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. നിലവിൽ തലസ്ഥാനമായ അമരാവതി ഭരണതലസ്ഥാനമായി തുടരുകയും വിജയനഗരം, കാക്കിനാഡ, ഗുണ്ടൂർ, കഡപ്പ എന്നീ നഗരങ്ങളെ പ്രാദേശിക തലസ്ഥാനങ്ങളായി മാറ്റുകയും ചെയ്യണമെന്ന നിർദേശമാണ് ജഗൻ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൽ അമിത്ഷായുടെ പ്രതികരണം അറിവായിട്ടില്ല.

വികേന്ദ്രീകൃത വികസനം മുൻനിർത്തി പ്രാദേശിക വികസന ബോർഡുകൾ രൂപീകരിക്കാനാണ് ആലോചന. ഈയിടെയുണ്ടായ പ്രളയത്തിൽ കൃഷ്ണാനദി കരകവിഞ്ഞൊഴുകി വ്യാപക നാശനഷ്ടങ്ങൾ വിതച്ചിരുന്നു. അമരാവതി തലസ്ഥാനമായി തിരഞ്ഞെടുത്ത നടപടിയെ കർഷകരും വ്യാപാരസമൂഹവും രാഷ്ട്രീയ നേതാക്കളും വിമർശിച്ചിരുന്നു. അമരാവതിയെ തലസ്ഥാനനഗരമായി വികസിപ്പിക്കാനുള്ള ചെലവിനെച്ചൊല്ലിയും വിമർശനങ്ങൾ ഉയർന്നു.

എന്നാൽ തലസ്ഥാന മാറ്റത്തിനെതിരെ തെലുഗുദേശം പാർട്ടിയും ജനസേനയും രംഗത്തുവന്നിട്ടുണ്ട്.