ഇലക്ഷൻ ബോധവത്കരണ സന്ദേശവുമായി നാല് ട്രെയിനുകൾ

എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന സ്റ്റിക്കറുകൾ പതിച്ച് കേരള എക്സ്പ്രസ് ഓടിത്തുടങ്ങി. വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി ഇലക്ഷൻ കമ്മീഷനും ഇന്ത്യൻ റെയിൽവേയും ധാരണയിലെത്തിയിരുന്നു. കേരള എക്സ്പ്രസ് ഉൾപ്പെടെ നാലു ട്രെയിനുകളാണ് പ്രചാരണ പരിപാടിയുടെ ഭാഗമാവുക. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ കേരള എക്സ്പ്രസ് ഫ്ളാഗ്ഓഫ് ചെയ്തു. ഹിമസാഗർ എക്സ്പ്രസ്, ഹൗറ എക്സ്പ്രസ്, ഗുവാഹാട്ടി എക്സ്പ്രസ് എന്നിവയാണ് മറ്റു ട്രെയിനുകൾ. വോട്ടർ ഹെൽപ്ലൈൻ More
 

എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന സ്റ്റിക്കറുകൾ പതിച്ച് കേരള എക്‌സ്പ്രസ് ഓടിത്തുടങ്ങി. വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി ഇലക്ഷൻ കമ്മീഷനും ഇന്ത്യൻ റെയിൽവേയും ധാരണയിലെത്തിയിരുന്നു. കേരള എക്‌സ്പ്രസ് ഉൾപ്പെടെ നാലു ട്രെയിനുകളാണ് പ്രചാരണ പരിപാടിയുടെ ഭാഗമാവുക. തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ കേരള എക്‌സ്പ്രസ് ഫ്‌ളാഗ്ഓഫ് ചെയ്തു.

ഹിമസാഗർ എക്‌സ്പ്രസ്, ഹൗറ എക്‌സ്പ്രസ്, ഗുവാഹാട്ടി എക്‌സ്പ്രസ് എന്നിവയാണ് മറ്റു ട്രെയിനുകൾ. വോട്ടർ ഹെൽപ്‌ലൈൻ നമ്പറായ 1950ഉം ഓരോ സംസ്ഥാനത്തെയും ഇലക്ഷൻ ഐക്കണുകളുടെ സന്ദേശങ്ങളും ഇതോടൊപ്പമുണ്ട്. ട്രെയിൻ കടന്നു പോകുന്ന ജില്ലകളിൽ ജില്ലാ കളക്ടർമാരും റെയിൽവേ സ്‌റ്റേഷൻ മാസ്റ്റർമാരും സ്വീകരണം നൽകുമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ പറഞ്ഞു. തിരുവനന്തപുരം സ്‌റ്റേഷൻ ഡയറക്ടർ അജയ് കൗശിക്, ജോ. ചീഫ് ഇലക്ട്രൽ ഓഫീസർ ജീവൻബാബു, റെയിൽവേയുടെയും ഇലക്ഷൻ വിഭാഗത്തിലെയും ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.