ജന്റർ പാർക്ക് ഭാവി നടപടികൾ ചർച്ച ചെയ്തു

തിരുവനന്തപുരം: ജന്റർ പാർക്ക് നടപ്പിലാക്കുന്ന പദ്ധതികളേയും ഭാവി സംരംഭങ്ങളേയും കുറിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ചർച്ച നടത്തി. ജന്റർ പാർക്ക് ഉപദേഷ്ടാവും തന്റെ ആശയങ്ങൾ കൊണ്ട് ഇന്ത്യൻ സമൂഹത്തെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനതയെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള വ്യക്തിയുമായ ഡോ. മല്ലികാ സാരാഭായി ചർച്ചയിൽ പങ്കെടുത്തു. ലിംഗഭേദം ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ വിഭാവനം ചെയ്യാനും ജന്റർ പാർക്കിന്റെ പദ്ധതികളെ മികച്ച രീതിയിൽ ആവിഷ്കരിക്കാനും മല്ലികാ സാരാഭായിയുടെ ഊർജ്ജസ്വലമായ പ്രവർത്തനം പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു. More
 

തിരുവനന്തപുരം: ജന്റർ പാർക്ക് നടപ്പിലാക്കുന്ന പദ്ധതികളേയും ഭാവി സംരംഭങ്ങളേയും കുറിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ചർച്ച നടത്തി.

ജന്റർ പാർക്ക് ഉപദേഷ്ടാവും തന്റെ ആശയങ്ങൾ കൊണ്ട് ഇന്ത്യൻ സമൂഹത്തെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനതയെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള വ്യക്തിയുമായ ഡോ. മല്ലികാ സാരാഭായി ചർച്ചയിൽ പങ്കെടുത്തു. ലിംഗഭേദം ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ വിഭാവനം ചെയ്യാനും ജന്റർ പാർക്കിന്റെ പദ്ധതികളെ മികച്ച രീതിയിൽ ആവിഷ്കരിക്കാനും മല്ലികാ സാരാഭായിയുടെ ഊർജ്ജസ്വലമായ പ്രവർത്തനം പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുള്ള സ്ത്രീകൾക്കും ആശ്രയിക്കാൻ കഴിയുന്ന ഒന്നായി ജന്റർ പാർക്കിനെ മാറ്റും. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനായി വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ജന്റർ ലൈബ്രറി, ജൻറർ മ്യൂസിയം, ദി വൈസ് ഫെലോഷിപ്പ്, സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം, അന്താരാഷ്ട്ര ലിംഗ സമത്വ സമ്മേളനം 2020, എന്നിവ ഇതിന്റ പ്രത്യേകതയാണ്. ഷീ ടാക്സി കൂടുതൽ വിപുലപ്പെടുത്തും. ജൻറർ പാർക്കിന്റെ നേതൃത്വത്തിൽ ഭാവിയിൽ ഒരു ഇന്റർനാഷണൽ വിമൺ ട്രേഡ് സെൻറർ സജ്ജമാക്കും. ജന്റർ പാർക്കിനെ സ്ത്രീകൾക്ക് വേണ്ടിയുള്ള മികച്ച സ്ഥാപനമാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, പ്ലാനിംഗ് ബോർഡ് അംഗം മൃദുൽ ഈപ്പൻ, ജന്റർ പാർക്ക് സി.ഇ.ഒ. ഡോ. പി.ടി.എം. സുനീഷ് എന്നിവർ പങ്കെടുത്തു.