സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ ആലോചന

Bar സംസ്ഥാനത്തെ ബാറുകൾ തുറക്കാനും പാഴ്സൽ സർവീസ് അവസാനിപ്പിക്കാനും ആലോചന. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നല്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൻ്റെ ചുവടുപിടിച്ചാണ് കേരളത്തിലെ ബാറുകളും തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നത്. ബാറുകൾക്കൊപ്പം ബിയർ, വൈൻ പാർലറുകളും തുറക്കും. Bar ഇതു സംബന്ധിച്ച് എക്സൈസ് കമ്മിഷണറുടെ നിർദേശം നികുതി സെക്രട്ടറിക്ക് നല്കിയതായി റിപ്പോർട്ടുകളുണ്ട്. എക്സൈസ് മന്ത്രിയുടെ ശുപാർശ ഉൾപ്പെടെയുള്ള പ്രസ്തുത നിർദേശം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി നൽകിയിരിക്കുകയാണ്. തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പഞ്ചാബ്, ബംഗാൾ തുടങ്ങിയ More
 

Bar

സംസ്ഥാനത്തെ ബാറുകൾ തുറക്കാനും പാഴ്സൽ സർവീസ് അവസാനിപ്പിക്കാനും ആലോചന. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നല്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൻ്റെ ചുവടുപിടിച്ചാണ് കേരളത്തിലെ ബാറുകളും തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നത്. ബാറുകൾക്കൊപ്പം ബിയർ, വൈൻ പാർലറുകളും തുറക്കും. Bar

ഇതു സംബന്ധിച്ച് എക്സൈസ് കമ്മിഷണറുടെ നിർദേശം നികുതി സെക്രട്ടറിക്ക് നല്കിയതായി റിപ്പോർട്ടുകളുണ്ട്. എക്സൈസ് മന്ത്രിയുടെ ശുപാർശ ഉൾപ്പെടെയുള്ള പ്രസ്തുത നിർദേശം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി നൽകിയിരിക്കുകയാണ്. തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പഞ്ചാബ്, ബംഗാൾ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കർശനമായ ഉപാധികളോടെയും നിയന്ത്രണങ്ങളോടെയും ബാറുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ആ രീതിയിൽ കേരളത്തിലും ബാറുകൾക്ക് പ്രവർത്തനാനുമതി നല്കാമെന്നാണ് എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നത്.

ബാറുകൾ തുറക്കാൻ അനുമതി നല്കിയാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിപ്പിക്കാനാണ് നിർദേശം. ഇതു പ്രകാരം സാമൂഹ്യ അകലം ഉറപ്പുവരുത്താൻ ഇരിപ്പിടങ്ങൾക്കിടയിൽ ആവശ്യമായ അകലം ക്രമീകരിക്കും. ഒരു മേശക്ക് ഇരുപുറത്തുമായി രണ്ടു പേരെ മാത്രമാണ് ഇരിക്കാൻ അനുവദിക്കുക. രാവിലെ 9 മുതൽ രാത്രി 9 വരെയാകും പ്രവർത്തന സമയം.