മുംബൈ ചേരി നിവാസികളിൽ പകുതിയിലേറെ പേർക്കും കോവിഡ് ബാധിച്ചതായി പഠനം

mumbai slum മുംബൈയിലെ ചേരികളിൽ താമസിക്കുന്ന പകുതിയിലധികം ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നതായി പഠനഫലം. മുംബൈ സിറ്റി കമ്മീഷൻ ചെയ്ത ഒരു പഠനത്തിലാണ് ചേരിയിലെ മൊത്തം ജനസംഖ്യയിൽ പകുതിയിലധം പേർക്കും കോവിഡ് ബാധിച്ചിരുന്നതായി കണ്ടെത്തിയത്. ഇത് രാജ്യത്തെ ഔദ്യോഗിക കണക്കുകളെ സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ട്. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് 16 ലക്ഷത്തോളം പേർക്കാണ് രോഗം ഇതേവരെ ബാധിച്ചത് എന്നാണ് ഔദ്യോഗിക കണക്കുകൾ. ടെസ്റ്റുകളുടെ എണ്ണം More
 

mumbai slum

മുംബൈയിലെ ചേരികളിൽ താമസിക്കുന്ന പകുതിയിലധികം ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നതായി പഠനഫലം. മുംബൈ സിറ്റി കമ്മീഷൻ ചെയ്ത ഒരു പഠനത്തിലാണ് ചേരിയിലെ മൊത്തം ജനസംഖ്യയിൽ പകുതിയിലധം പേർക്കും കോവിഡ് ബാധിച്ചിരുന്നതായി കണ്ടെത്തിയത്. ഇത് രാജ്യത്തെ ഔദ്യോഗിക കണക്കുകളെ സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ട്.

അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് 16 ലക്ഷത്തോളം പേർക്കാണ് രോഗം ഇതേവരെ ബാധിച്ചത് എന്നാണ് ഔദ്യോഗിക കണക്കുകൾ. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചാൽ യഥാർഥ എണ്ണം വളരെ ഉയർന്നതാവുമെന്ന് പഠനഫലം സൂചിപ്പിക്കുന്നു.

മുംബൈയിലെ നഗരസഭാ അധികൃതർ 6,936 പേരിൽ നടത്തിയ റാൻ്റം സാംപിൾ സർവേയിലാണ് 57 ശതമാനം ചേരി നിവാസികളിലും 16 ശതമാനം ചേരി നിവാസികളല്ലാത്തവരിലും വൈറസിനെതിരായ ആന്റിബോഡികളുണ്ടെന്ന് കണ്ടെത്തിയത്. ഇന്നലെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ജനസംഖ്യയുടെ 40 ശതമാനവും ചേരിപ്രദേശത്ത് താമസിക്കുന്ന മുംബൈയിൽ ഇതുവരെ 1,10,000 പേർക്ക് രോഗബാധയും 6,000-ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

20 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് മുംബൈ. ദശലക്ഷത്തിലേറെ ആളുകൾ താമസിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ചേരിയായ ധാരാവി ഇവിടെയാണ്.

അസിംപ്റ്റോമാറ്റിക് അഥവാ ലക്ഷണങ്ങൾ പ്രകടമാക്കാത്ത രോഗബാധ ഉയർന്ന അനുപാതത്തിലാണ് എന്നതാണ് സർവേ ഫലങ്ങൾ തരുന്ന സൂചന. മൊത്തം രോഗബാധിതരുടെ എണ്ണവുമായി തുലനം ചെയ്താൽ മരണനിരക്ക് വളരെ കുറവാണ് എന്നും പഠനം സൂചിപ്പിക്കുന്നു.

20 ദശലക്ഷം ആളുകൾ താമസിക്കുന്ന തലസ്ഥാനമായ ന്യൂഡൽഹിയിൽ നാലിലൊന്ന് ആളുകൾക്കും വൈറസ് ബാധയുണ്ടായതായി കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന ആന്റിബോഡി പഠനം കണ്ടെത്തിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് മുംബൈയിലെ സർവേഫലം പുറത്തുവരുന്നത്.