ജലീലിനെ ചോദ്യം ചെയ്യുന്നു എന്ന് നുണ മാത്രം പറയുന്ന ബൂർഷ്വാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, പരിഹാസ പോസ്റ്റുമായി അഡ്വ. ഹരീഷ് വാസുദേവൻ

Harish Vasudevan ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇന്നു രാവിലെ 6 മണി മുതൽ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് വിധേയനാകുന്ന വാർത്ത കൈരളി ഒഴികെയുള്ള ദൃശ്യമാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് പൊലീസ് മാധ്യമ പ്രവർത്തകരെ തടഞ്ഞതായും പ്രതിഷേധത്തെ തുടർന്ന് പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്. എൻഫോഴ്സ്മെൻ്റ് ഡയറക്റ്ററേറ്റിൻ്റെ (ഇഡി) ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്കു പിന്നാലെയാണ് എൻഐഎ യുടെ ചോദ്യം ചെയ്യൽ. സത്യം തുറന്ന് പറയാൻ ആവശ്യപ്പെടുന്ന പോസ്റ്റിലൂടെ രൂക്ഷമായി More
 

Harish Vasudevan

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇന്നു രാവിലെ 6 മണി മുതൽ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് വിധേയനാകുന്ന വാർത്ത കൈരളി ഒഴികെയുള്ള ദൃശ്യമാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് പൊലീസ് മാധ്യമ പ്രവർത്തകരെ തടഞ്ഞതായും പ്രതിഷേധത്തെ തുടർന്ന് പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്. എൻഫോഴ്സ്മെൻ്റ് ഡയറക്റ്ററേറ്റിൻ്റെ (ഇഡി) ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്കു പിന്നാലെയാണ്
എൻഐഎ യുടെ ചോദ്യം ചെയ്യൽ. സത്യം തുറന്ന് പറയാൻ ആവശ്യപ്പെടുന്ന പോസ്റ്റിലൂടെ രൂക്ഷമായി പരിഹസിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ. സത്യം അറിയാൻ ഏതൊക്കെ മാധ്യമമാണ് വായിക്കേണ്ടത് എന്ന് വൈകാതെ തന്നെ മന്ത്രി പറയുമായിരിക്കും എന്നും അതിനായി താൻ കാത്തിരിക്കുകയാണെന്നും ഹരീഷ് എഴുതുന്നു.

Harish Vasudevan

പോസ്റ്റ് പൂർണരൂപത്തിൽ
…………
സ്വർണ്ണ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നു എന്ന് നുണമാത്രം പറയുന്ന ബൂർഷ്വാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈച്ച പാറുന്നതിന്റെ ഒരു ഫോട്ടോയും അവർ പങ്കു വയ്ക്കുന്നു.

ജനാധിപത്യത്തിൽ എനിക്ക് മാധ്യമങ്ങളേക്കാൾ വിശ്വാസം ജനപ്രതിനിധിയായ മന്ത്രിയെ ആണ്. സത്യം അറിയാൻ ഏതൊക്കെ മാധ്യമമാണ് വായിക്കേണ്ടത് എന്നു മന്ത്രി വൈകാതെ പറയുമായിരിക്കും.

ഞാൻ കാത്തിരിക്കുന്നു…..

#ReadyToWait

allowfullscreen