“ആരോഗ്യം മനുഷ്യാവകാശമാണ്”- മാനവികതയുടെ മഹത്തായ സന്ദേശവുമായി ക്യൂബ ലോകത്തിന്റെ നെറുകയിൽ

കൊവിഡ്-19 രോഗികളുമായി കരയ്ക്കടുക്കാനാവാതെ കരീബിയന് കടലില് വലഞ്ഞ ബ്രിട്ടീഷ് കപ്പലിന് കരയ്ക്കടുക്കാന് അനുവാദം നല്കിയ ക്യൂബയുടെ മഹത്തായ നടപടിയെ പ്രകീർത്തിച്ച് ഷിജു ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് “ആരോഗ്യം മനുഷ്യാവകാശമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് ഐക്യദാര്ഢ്യം കാണിക്കേണ്ട ചില സമയമുണ്ടാകും. പൊതു വെല്ലുവിളികളെ നേരിടാന് നമ്മുടെ ജനതയുടെ വിപ്ലവ മൂല്യങ്ങളില് അന്തര്ലീനമായ മാനുഷിക പരിഗണനകളെ പ്രയോഗത്തില് വരുത്തേണ്ട സമയമാണിത്” ,ക്യൂബന് വിദേശ കാര്യമന്ത്രാലയം ഇത് സംബന്ധിച്ച് ഇറക്കിയ പത്രക്കുറിപ്പില് പറയുന്നു. കൊവിഡ്-19 രോഗികളുമായി കരയ്ക്കടുക്കാനാവാതെ കരീബിയന് കടലില് വലഞ്ഞ More
 

കൊവിഡ്-19 രോഗികളുമായി കരയ്ക്കടുക്കാനാവാതെ കരീബിയന്‍ കടലില്‍ വലഞ്ഞ ബ്രിട്ടീഷ് കപ്പലിന് കരയ്ക്കടുക്കാന്‍ അനുവാദം നല്‍കിയ ക്യൂബയുടെ മഹത്തായ നടപടിയെ പ്രകീർത്തിച്ച് ഷിജു ദിവ്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

“ആരോഗ്യം മനുഷ്യാവകാശമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് ഐക്യദാര്‍ഢ്യം കാണിക്കേണ്ട ചില സമയമുണ്ടാകും. പൊതു വെല്ലുവിളികളെ നേരിടാന്‍ നമ്മുടെ ജനതയുടെ വിപ്ലവ മൂല്യങ്ങളില്‍ അന്തര്‍ലീനമായ മാനുഷിക പരിഗണനകളെ പ്രയോഗത്തില്‍ വരുത്തേണ്ട സമയമാണിത്” ,ക്യൂബന്‍ വിദേശ കാര്യമന്ത്രാലയം ഇത് സംബന്ധിച്ച് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കൊവിഡ്-19 രോഗികളുമായി കരയ്ക്കടുക്കാനാവാതെ കരീബിയന്‍ കടലില്‍ വലഞ്ഞ ബ്രിട്ടീഷ് കപ്പലിന് കരയ്ക്കടുക്കാന്‍ അനുവാദം നല്‍കിയ നിർണ്ണായകമായ തീരുമാനം കൈക്കൊണ്ടു കൊണ്ടാണ് ക്യൂബ മനോഹരവും മാതൃകപരവുമായ ഈ പ്രഖ്യാപനം നടത്തിയത്.

എം.എസ് ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് കപ്പലിനാണ് ക്യൂബന്‍ വിദേശ കാര്യമന്ത്രാലയം അനുമതി നല്‍കിയത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ക്യൂബ കപ്പലിന് കരയ്ക്കടുപ്പിക്കാന്‍ അനുമതി നല്‍കിയത്. ആറോളം യാത്രക്കാര്‍ക്കാണ് കപ്പലില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മിക്കവാറും എല്ലാ രാജ്യങ്ങളും കപ്പലിന് അനുമതി നിഷേധിച്ചിരിക്കുമ്പോഴാണ് ഉപരോധത്താലും വിഭവ പ്രതിസന്ധിയും കൊണ്ട് വലയുന്ന ക്യൂബ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ മറുഭാഗത്ത് നോക്കൂ. കോവിഡ് ബാധിതരായ പൗരസമൂഹത്തിന് അവശ്യമായ ഒരു പിന്തുണയും നൽകാൻ കഴിയാതെ നിസ്സഹായമായി നിൽക്കുകയാണ് അമേരിക്ക. ഉടൻ വികസിക്കപ്പെട്ടേക്കാവുന്ന കോവിഡ് വാക്സിന്റെ ഉല്പാദനാധികാരവും വ്യാപാരാധികാരവും കൈപ്പിടിയിലൊതുക്കുക എന്നതാണ് ഇപ്പോൾ ട്രംപിന്റെ നോട്ടമെന്നും പൗരസമൂഹത്തിന്റെ ആരോഗ്യത്തേക്കാളും സുരക്ഷയേക്കാളും കച്ചവട താല്പര്യത്തിനാണ് അയാൾ പ്രാധാന്യം നൽകുന്നതെന്നും വിമർശകർ പറയുന്നു.

ഇറ്റലിയിലെ മരണസംഖ്യ 5000 കടന്നു. യൂറോപ്പൻ നവോത്ഥാനത്തിന്റെ ഈറ്റുപുരയായിരുന്നു ഇറ്റലി. നവോത്ഥാനത്തിന്റെ തുടർച്ചയിൽ കൈവന്നതാണ് ശാസ്ത്രബോധവും യുക്തിചിന്തയും മുൻനിർത്തിയുള്ള ആധുനിക അതിജീവനോപാധികൾ. ആധുനിക ശാസ്ത്രത്തിന്റെ ജന്മദേശമായ യൂറോപ്യൻ രാഷ്ട്രങ്ങളിലൊന്നും അതിജീവന സാമഗ്രികളുടെ അഭാവമോ വൈജ്ഞാനിക പ്രതിസന്ധിയോ കൊണ്ടാവില്ലല്ലോ നിലവിലുള്ള പ്രശ്നങ്ങൾ മാനേജ് ചെയ്യാനാവാത്തത്.

മറ്റൊരു വാർത്ത ഈ സന്ദേഹത്തിന് ഉത്തരമാവും. കോവിഡ് അതിജീവനത്തിനായി സ്പാനിഷ് ഗവൺമെന്റ് അവിടുത്തെ സ്വകാര്യ ആശുപത്രികളെ ദേശസാൽക്കരിക്കാൻ തീരുമാനിച്ച വാർത്ത ഇന്നത്തെ എല്ലാ രാജ്യാന്തര മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.