ഹിന്ദുസ്ഥാൻ അധികം താമസിയാതെ കമലസ്ഥാൻ ആവും, ബിജെപിയെ ട്രോളി എൻസിപി

Hindustan ഡ്രാഗൺ ഫ്രൂട്ടിന് കമലം എന്ന പേര് നൽകിയ ഗുജറാത്ത് സർക്കാർ നടപടിയെ കളിയാക്കി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ഡ്രാഗൺ ഫ്രൂട്ടിന് കമലം എന്ന് പേര് നൽകുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പഴങ്ങൾക്ക് പോലും സ്വന്തം ബ്രാൻഡ് നെയിം ചാർത്തിക്കൊടുക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അധികം താമസിയാതെ ഹിന്ദുസ്ഥാൻ എന്നത് മാറ്റി രാജ്യത്തെ കമലസ്ഥാൻ എന്ന് വിളിക്കുമെന്നും എൻസിപി വക്താവ് മഹേഷ് താപ്സെ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.Hindustan കച്ച്, നവ്സാരി പ്രദേശത്തും സൗരാഷ്ട്രയുടെ More
 

Hindustan
ഡ്രാഗൺ ഫ്രൂട്ടിന് കമലം എന്ന പേര് നൽകിയ ഗുജറാത്ത് സർക്കാർ നടപടിയെ കളിയാക്കി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ഡ്രാഗൺ ഫ്രൂട്ടിന് കമലം എന്ന് പേര് നൽകുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പഴങ്ങൾക്ക് പോലും സ്വന്തം ബ്രാൻഡ് നെയിം ചാർത്തിക്കൊടുക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അധികം താമസിയാതെ ഹിന്ദുസ്ഥാൻ എന്നത് മാറ്റി രാജ്യത്തെ കമലസ്ഥാൻ എന്ന് വിളിക്കുമെന്നും എൻസിപി വക്താവ് മഹേഷ് താപ്സെ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.Hindustan

കച്ച്, നവ്സാരി പ്രദേശത്തും സൗരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും ധാരാളമായി കാണപ്പെടുന്നതാണ് ഡ്രാഗൺ ഫ്രൂട്ട്. അതിൻ്റെ നോമൺക്ലേച്ചർ കമലം എന്നാക്കി മാറ്റാനും പേറ്റൻ്റിനും ഉള്ള അപേക്ഷയാണ് ഗുജറാത്തിലെ ബിജെപി സർക്കാർ നൽകിയിട്ടുള്ളത്.

പേരുമാറ്റത്തിനു പിന്നിൽ രാഷ്ട്രീയം ആരോപിക്കുന്നത് തെറ്റാണെന്ന് ബിജെപി പറഞ്ഞു. ഡ്രാഗൺ ഫ്രൂട്ട് എന്ന പദം അതിന് ഒട്ടും അനുയോജ്യമല്ല. ആ വാക്ക് കേൾക്കുമ്പോൾ മിക്കവർക്കും ഓർമ വരിക ചൈനയെ ആണ്. അതിനാലാണ് കമലം എന്ന പേര് നൽകാൻ തീരുമാനിച്ചത്. കാഴ്ചയിൽ അത് കമലം പോലെയാണെന്ന് കർഷകർ തന്നെയാണ് പറയുന്നത്. കർഷകരുടെ താത്പര്യം മാത്രമാണ് പേരുമാറ്റത്തിനു പിന്നിൽ.

ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയ്ക്ക് ഹിന്ദിയിൽ കമൽ എന്നാണ് പറയുന്നത്. ഡ്രാഗൺ ഫ്രൂട്ടിന് കമലം എന്ന് പേര് നൽകാനുള്ള നീക്കത്തിനെതിരെ ഒട്ടേറെപ്പേർ രംഗത്തു വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വ്യാപകമായി ട്രോളുകൾ പ്രചരിക്കുന്നുണ്ട്.