ബീഹാറിൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരെ കാത്ത് ജയിൽ

പ്രായമായ മാതാപിതാക്കളെ പരിപാലിക്കാത്തവരെയും ഉപേക്ഷിക്കുന്നവരെയും ജയിലിൽ അടക്കാൻ ഒരുങ്ങി ബീഹാർ സർക്കാർ. ഇത് സംബന്ധിച്ച് സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് നിർദേശങ്ങൾ തയ്യാറാക്കിയത്. ഇന്നലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സാമൂഹ്യ നീതി വകുപ്പിന്റെ നിർദേശങ്ങൾക്ക് അംഗീകാരം നൽകി. ഇത് സംബന്ധിച്ച മാതാപിതാക്കളുടെ പരാതികൾ ലഭിച്ചാൽ മക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. പ്രായം ചെന്ന അച്ഛനമ്മമാരെ അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായ സാഹചര്യത്തിലാണ് അവരുടെ ക്ഷേമം ഉറപ്പുവരുത്താനായി സാമൂഹ്യ നീതി വകുപ്പ് പ്രസ്തുത More
 

പ്രായമായ മാതാപിതാക്കളെ പരിപാലിക്കാത്തവരെയും ഉപേക്ഷിക്കുന്നവരെയും ജയിലിൽ അടക്കാൻ ഒരുങ്ങി ബീഹാർ സർക്കാർ. ഇത് സംബന്ധിച്ച് സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് നിർദേശങ്ങൾ തയ്യാറാക്കിയത്. ഇന്നലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സാമൂഹ്യ നീതി വകുപ്പിന്റെ നിർദേശങ്ങൾക്ക് അംഗീകാരം നൽകി.

ഇത് സംബന്ധിച്ച മാതാപിതാക്കളുടെ പരാതികൾ ലഭിച്ചാൽ മക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. പ്രായം ചെന്ന അച്ഛനമ്മമാരെ അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായ സാഹചര്യത്തിലാണ് അവരുടെ ക്ഷേമം ഉറപ്പുവരുത്താനായി സാമൂഹ്യ നീതി വകുപ്പ് പ്രസ്തുത നിർദേശങ്ങൾ മുന്നോട്ടുവച്ചത്.