കർതാർപുർ: ഇന്ത്യ- പാക് ഉടമ്പടി നിലവിൽ വന്നു

ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകരെ പാകിസ്താനിലെ നരോവൽ ജില്ലയിലെ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്ക് വിസ കൂടാതെ പ്രവേശിക്കാൻ അനുമതി നൽകുന്ന കർതാർപുർ ഉടമ്പടി ഇരുരാജ്യങ്ങൾക്കും ഇടയിൽ നിലവിൽവന്നു. മൂന്നുവട്ടം കൂടിയാലോചനകൾ നടന്നതിനു ശേഷമാണ് ഉടമ്പടി യാഥാർഥ്യമാകുന്നത്. ഇരുപത് ഡോളർ ( 1400 രൂപയിൽ കൂടുതൽ ) സേവന നികുതി ചുമത്താനുള്ള പാകിസ്താന്റെ നീക്കത്തിൽ ഇന്ത്യയ്ക്കുള്ള അസംതൃപ്തി നിലനിൽക്കെയാണ് കരാർ നടപ്പിലാവുന്നത്. കരാർ പ്രകാരം പ്രതിദിനം അയ്യായിരം തീർഥാടകർക്ക് വിസ കൂടാതെ പ്രവേശനാനുമതി നൽകും. രാവിലെ എത്തുന്ന തീർഥാടകർ വൈകുന്നേരത്തോടെ മടങ്ങിപ്പോകുന്ന More
 

ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകരെ പാകിസ്താനിലെ നരോവൽ ജില്ലയിലെ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്ക് വിസ കൂടാതെ പ്രവേശിക്കാൻ അനുമതി നൽകുന്ന കർതാർപുർ ഉടമ്പടി ഇരുരാജ്യങ്ങൾക്കും ഇടയിൽ നിലവിൽവന്നു. മൂന്നുവട്ടം കൂടിയാലോചനകൾ നടന്നതിനു ശേഷമാണ് ഉടമ്പടി യാഥാർഥ്യമാകുന്നത്.

ഇരുപത് ഡോളർ ( 1400 രൂപയിൽ കൂടുതൽ ) സേവന നികുതി ചുമത്താനുള്ള പാകിസ്താന്റെ നീക്കത്തിൽ ഇന്ത്യയ്ക്കുള്ള അസംതൃപ്തി നിലനിൽക്കെയാണ് കരാർ നടപ്പിലാവുന്നത്.

കരാർ പ്രകാരം പ്രതിദിനം അയ്യായിരം തീർഥാടകർക്ക് വിസ കൂടാതെ പ്രവേശനാനുമതി നൽകും. രാവിലെ എത്തുന്ന തീർഥാടകർ വൈകുന്നേരത്തോടെ മടങ്ങിപ്പോകുന്ന വിധത്തിലാണ് ക്രമീകരണം. ഗുരുദ്വാരക്കടുത്തായി ആവശ്യത്തിനുള്ള ലാൻഗറുകൾ (തീർഥാടകർക്കുള്ള ഭക്ഷണം ഒരുക്കുന്ന ഇടം) സജ്ജീകരിക്കാൻ പാകിസ്ഥാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ വക്താവ് അറിയിച്ചു.

പഞ്ചാബിലെ ഗുരുദാസ്പൂർ ദേര ബാബ നാനക്കുമായാണ് ഇടനാഴിവഴി കർതാർപുരിനെ ബന്ധിപ്പിക്കുന്നത്. തീർത്ഥാടന കാലം സുഗമമായി കടന്നുപോകാനുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ.

തന്റെ നിരന്തരമായ യാത്രകൾക്ക് ശേഷം സിഖ് മത സ്ഥാപകനായ ഗുരു നാനാക്ക് ഒടുവിൽ തങ്ങിയതും അന്ത്യവിശ്രമം കൊണ്ടതുമായ സ്ഥലമാണ് കർതാർപുർ ഗുരുദ്വാര. ഗുരു നാനാക്കിന്റെ അഞ്ഞൂറ്റി അമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് നവംബർ 9 ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടനാഴിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും.