ഇന്ത്യ സ്കില്‍സ് കേരള 2020 ജില്ലാതല മത്സരങ്ങള്‍ 15-ന് തുടങ്ങും

യുവജനങ്ങളുടെ നൈപുണ്യ മേളയായ ഇന്ത്യ സ്കില്സ് കേരള 2020 ന്റെ ജില്ലാതല മത്സരങ്ങള് ഈ മാസം 15 മുതല് 20 വരെ വിവിധ കേന്ദ്രങ്ങളിലായി നടത്തും. 16,293 മത്സരാര്ത്ഥികളാണ് 14 ജില്ലകളിലുമായി 42 സ്കില്ലുകളില് മാറ്റുരയ്ക്കുക. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പിന്റെയും കേരള അക്കാദമി ഫോര് സ്കില്സ് എക്സലന്സിന്റേയും (കെയ്സ്) സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. മേഖലാ മത്സരങ്ങള് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ജനുവരി 27 മുതല് 31 വരെയും സംസ്ഥാന മത്സരങ്ങള് More
 
യുവജനങ്ങളുടെ നൈപുണ്യ മേളയായ ഇന്ത്യ സ്കില്‍സ് കേരള 2020 ന്‍റെ ജില്ലാതല മത്സരങ്ങള്‍ ഈ മാസം 15 മുതല്‍ 20 വരെ വിവിധ കേന്ദ്രങ്ങളിലായി നടത്തും. 16,293 മത്സരാര്‍ത്ഥികളാണ് 14 ജില്ലകളിലുമായി 42 സ്കില്ലുകളില്‍ മാറ്റുരയ്ക്കുക.

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പിന്‍റെയും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്‍റേയും (കെയ്സ്) സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

മേഖലാ മത്സരങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ജനുവരി 27 മുതല്‍ 31 വരെയും സംസ്ഥാന മത്സരങ്ങള്‍ ഫെബ്രുവരി 22 മുതല്‍ 24 വരെ കോഴിക്കോട് സ്വപ്ന നഗരിയിലുമാണ് നടക്കുക. മുന്‍വര്‍ഷം നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട 20 സ്കില്ലുകളിലാണ് മത്സരങ്ങള്‍ നടത്തിയത്. ഇത്തവണ ഇത് 42 ആക്കിയിട്ടുണ്ട്. ദേശീയ മത്സരങ്ങളില്‍ മുന്നിലെത്തുന്നവര്‍ക്ക് ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന വേള്‍ഡ് സ്കില്‍സ് മേളയിലും പങ്കെടുക്കാം. കൂടാതെ ഇന്ത്യ സ്കില്‍സ് കേരളയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് അമ്പതിനായിരം രൂപയും ഫൈനലില്‍ എത്തുന്നവര്‍ക്ക് പതിനായിരം രൂപയും ലഭിക്കും.

സൈബര്‍ സെക്യൂരിറ്റി മത്സരത്തിന്‍റെ പ്രാഥമിക പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഓരോ മത്സരാര്‍ഥിയുടെയും പ്രൊഫൈലില്‍ ലഭ്യമാണ്. മറ്റു മത്സരങ്ങള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ജനുവരി 11 മുതല്‍ ലഭ്യമാകും. എല്ലാ ജില്ലകളിലെയും വിവിധ ഗവ ഐടിഐകളിലാണ് ജില്ലാതല മത്സരങ്ങള്‍ നടക്കുക. മത്സരങ്ങള്‍ നടക്കുന്ന സ്ഥലം, സമയം തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് www.indiaskillskerala.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9496327045 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.