കാട്ടുതീ അണയ്ക്കാൻ ഫയർ റെസ്‌പോണ്ടർ വാഹനങ്ങൾ

വനങ്ങളെയും വന്യ മൃഗങ്ങളെയും കാട്ടു തീയിൽ നിന്ന് സംരക്ഷിക്കുന്നതിന് കേരള വനം വകുപ്പ് അത്യാധുനിക സംവിധാനമുള്ള ഫയർ റെസ്പോണ്ടർ വാഹനങ്ങൾ രംഗത്തിറക്കി. ഇതാദ്യമായാണ് രാജ്യത്ത് ഒരു സംസ്ഥാനത്തെ വനംവകുപ്പ് ഫയർ റെസ്പോണ്ടർ വാഹനങ്ങൾ സ്വന്തമാക്കുന്നത്. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് തിരുവനന്തപുരത്ത് മന്ത്രി കെ രാജു നിർവഹിച്ചു. രണ്ട് വാഹനങ്ങളാണ് 23 ലക്ഷം രൂപം വീതം ചിലവഴിച്ച് വനം വകുപ്പ് വാങ്ങിയിട്ടുള്ളത്. 450 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള വാഹനത്തിനു മണിക്കൂറികളോളം കാട്ടു തീ നിയന്ത്രിക്കാൻ സാധിക്കും. സംഭരിച്ച സൂക്ഷിച്ച വെള്ളം തീർന്നാലും More
 

വനങ്ങളെയും വന്യ മൃഗങ്ങളെയും കാട്ടു തീയിൽ നിന്ന് സംരക്ഷിക്കുന്നതിന് കേരള വനം വകുപ്പ് അത്യാധുനിക സംവിധാനമുള്ള ഫയർ റെസ്‌പോണ്ടർ വാഹനങ്ങൾ രംഗത്തിറക്കി.

ഇതാദ്യമായാണ് രാജ്യത്ത് ഒരു സംസ്ഥാനത്തെ വനംവകുപ്പ് ഫയർ റെസ്‌പോണ്ടർ വാഹനങ്ങൾ സ്വന്തമാക്കുന്നത്. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ തിരുവനന്തപുരത്ത് മന്ത്രി കെ രാജു നിർവഹിച്ചു.

രണ്ട് വാഹനങ്ങളാണ് 23 ലക്ഷം രൂപം വീതം ചിലവഴിച്ച് വനം വകുപ്പ് വാങ്ങിയിട്ടുള്ളത്. 450 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള വാഹനത്തിനു മണിക്കൂറികളോളം കാട്ടു തീ നിയന്ത്രിക്കാൻ സാധിക്കും. സംഭരിച്ച സൂക്ഷിച്ച വെള്ളം തീർന്നാലും അടുത്തുള്ള ജലാശയങ്ങളിൽ നിന്നും നേരിട്ട് വെള്ളം പമ്പ് ചെയ്ത് പ്രവർത്തങ്ങൾ തുടരാനും കഴിയുന്ന രീതിയിലുള്ള വാഹനങ്ങൾ ആണ് ഇവ.

കാട്ടു തീയിൽ അകപ്പെടാതെ വന്യ മൃഗങ്ങളെ തുരത്തി ഓടിക്കാൻ കഴിയുന്ന സൈറണും, ലൈറ്റിംഗ് സംവിധാനങ്ങളും വാഹനത്തിലുണ്ട്. കാടിനുള്ളിലേയ്ക്ക് കയറി 100 മീറ്ററിന് മുകളിൽ വെള്ളം പമ്പ് ചെയ്യാനും വാഹനത്തിനു സാധിക്കും.

ഒപ്പം ഉൾകാട്ടിലേക്ക് എത്താനും 100 മീറ്ററിന് മുകളിൽ വെള്ളം പമ്പ് ചെയ്യാനും വാഹനത്തിനു സാധിക്കും. കാട്ടു തീ അണയ്ക്കാനെത്തുന്ന ജീവനക്കാർക്ക് സുരക്ഷ നൽകാൻ പ്രത്യേക ജാക്കറ്റുകൾ, നിലം പതിച്ച മരങ്ങൾ മുറിച്ച് മാറ്റാനുള്ള സംവിധാനം എന്നിവ വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്.