എം എൻ വിജയന്‍റെ ജന്മവാർഷികം; ഓൺലൈനിൽ പ്രഭാഷണപരമ്പര

പ്രശസ്ത ചിന്തകനും പ്രഭാഷകനും നിരൂപകനുമായിരുന്ന എം എൻ വിജയൻ മാഷിൻ്റെ തൊണ്ണൂറാം ജന്മവാർഷിക ദിനത്തിൽ പ്രഭാഷണ പരമ്പരയുമായി എം എൻ വിജയൻ ഫൗണ്ടേഷൻ. അദ്ദേഹത്തിൻ്റെ ചരമദിനമായ ഒക്ടോബർ മൂന്നു വരെ ആഴ്ചയിൽ ഒരു ദിവസം പ്രഭാഷണം സംഘടിപ്പിക്കും. സൂം പ്ലാറ്റ്ഫോമിലൂടെയും ഫേസ്ബുക്ക് പേജിലൂടെയുമാണ് പ്രഭാഷണ പരമ്പര പ്രക്ഷേപണം ചെയ്യുന്നത്. നോവലിസ്റ്റ് എൻ പ്രഭാകരൻ, എഴുത്തുകാരനും പ്രഭാഷകനുമായ പി എൻ ഗോപീകൃഷ്ണൻ എന്നിവരുടെ പ്രഭാഷണങ്ങളോടെ പരമ്പരയ്ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ഫാസിസ്റ്റുകാലത്തെ ഇടതുപക്ഷ ഭാവനയും സമരോത്സുക ജീവിതവും More
 

പ്രശസ്ത ചിന്തകനും പ്രഭാഷകനും നിരൂപകനുമായിരുന്ന എം എൻ വിജയൻ മാഷിൻ്റെ തൊണ്ണൂറാം ജന്മവാർഷിക ദിനത്തിൽ പ്രഭാഷണ പരമ്പരയുമായി എം എൻ വിജയൻ ഫൗണ്ടേഷൻ. അദ്ദേഹത്തിൻ്റെ ചരമദിനമായ ഒക്ടോബർ മൂന്നു വരെ ആഴ്ചയിൽ ഒരു ദിവസം പ്രഭാഷണം സംഘടിപ്പിക്കും. സൂം പ്ലാറ്റ്ഫോമിലൂടെയും ഫേസ്ബുക്ക് പേജിലൂടെയുമാണ് പ്രഭാഷണ പരമ്പര പ്രക്ഷേപണം ചെയ്യുന്നത്.

MN Vijayan

നോവലിസ്റ്റ് എൻ പ്രഭാകരൻ, എഴുത്തുകാരനും പ്രഭാഷകനുമായ പി എൻ ഗോപീകൃഷ്ണൻ എന്നിവരുടെ പ്രഭാഷണങ്ങളോടെ പരമ്പരയ്ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ഫാസിസ്റ്റുകാലത്തെ ഇടതുപക്ഷ ഭാവനയും സമരോത്സുക ജീവിതവും എന്ന വിഷയമാണ് അവതരിപ്പിച്ചത്.

കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എം എൻ വിജയൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് പരിപാടി. പി കെ നൂറുദ്ദീൻ ആണ് കോ ഓർഡിനേറ്റർ. കൂടുതൽ വിവരങ്ങൾക്ക് 9539669000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.