മോദിയോട് മൂന്നു ചോദ്യങ്ങളുമായി മഹുവ മൊയ്‌ത്രയുടെ ട്വീറ്റ്

Modi പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മൂന്ന് ചോദ്യങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ ട്വീറ്റ്. ആർക്കാണ് കാർഷിക നിയമങ്ങൾ വേണ്ടത്, ആരുടെ ഖജനാവാണ് അത് നിറയ്ക്കുന്നത്, കാർഷിക നിയമങ്ങൾ റദ്ദാക്കിയാൽ ആർക്കാണ് നഷ്ടം സംഭവിക്കുന്നത് എന്നിങ്ങനെ അക്കമിട്ടാണ് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് നരേന്ദ്ര മോദി സർക്കാർ കാർഷിക നിയമങ്ങൾ തിടുക്കപ്പെട്ട് പാസ്സാക്കിയത് എന്ന് അവർ നേരത്തെയും കുറ്റപ്പെടുത്തിയിരുന്നു. Modi കാർഷിക നിയമങ്ങൾ ഒരു തരത്തിലും തങ്ങളെ സഹായിക്കില്ലെന്ന് കർഷകർ പറയുമ്പോഴും അതിവേഗം അവ പാസ്സാക്കിയെടുത്തത് അംബാനിയുടേയും More
 

Modi
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മൂന്ന് ചോദ്യങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ ട്വീറ്റ്. ആർക്കാണ് കാർഷിക നിയമങ്ങൾ വേണ്ടത്, ആരുടെ ഖജനാവാണ് അത് നിറയ്ക്കുന്നത്, കാർഷിക നിയമങ്ങൾ റദ്ദാക്കിയാൽ ആർക്കാണ് നഷ്ടം സംഭവിക്കുന്നത് എന്നിങ്ങനെ അക്കമിട്ടാണ് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് നരേന്ദ്ര മോദി സർക്കാർ കാർഷിക നിയമങ്ങൾ തിടുക്കപ്പെട്ട് പാസ്സാക്കിയത് എന്ന് അവർ നേരത്തെയും കുറ്റപ്പെടുത്തിയിരുന്നു. Modi

കാർഷിക നിയമങ്ങൾ ഒരു തരത്തിലും തങ്ങളെ സഹായിക്കില്ലെന്ന് കർഷകർ പറയുമ്പോഴും അതിവേഗം അവ പാസ്സാക്കിയെടുത്തത് അംബാനിയുടേയും അദാനിയുടേയും നിലവറകൾ നിറയ്ക്കാനാണോ എന്നും തൃണമൂൽ നേതാവ് തൻ്റെ ട്വീറ്റിൽ ചോദിക്കുന്നു. നിയമങ്ങൾ കൊണ്ടുവരുന്നതിന് മുമ്പ് കർഷക യൂണിയനുകളുമായി കൂടിയാലോചന നടത്താത്തതിനെയും അവർ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്.

പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നാണ് മഹുവ മൊയ്ത്ര ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2016 മുതൽ 2019 വരെ കരിംപൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് ഒരു ഇൻവെസ്റ്റ്മെൻ്റ് ബാങ്കർ ആയിരുന്ന മഹുവ പാർട്ടിയുടെ ജനറൽ സെക്രട്ടറി, ദേശീയ വക്താവ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പാർട്ടി നേതാവ് മമത ബാനർജിയെപ്പോലെ തീപ്പൊരി നേതാവായാണ് അവർ അറിയപ്പെടുന്നത്. നോട്ടുനിരോധനം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളിലും രൂക്ഷമായ പ്രതികരണങ്ങളായിരുന്നു മഹുവയുടേത്. ട്വിറ്ററിൽ അവർക്ക് രണ്ടുലക്ഷത്തി മുപ്പത്തി ഏഴായിരത്തിലേറെ അനുയായികളുണ്ട്.