“എന്റെ ആറാമിന്ദ്രിയം പറയുന്നത്…”, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനെ പറ്റി മനോജ് തിവാരി

ചുറ്റുനിന്നും ലഭിക്കുന്ന “വൈബ്രേഷനുകളും” തന്റെ “സിക്സ്ത് സെൻസും” പറയുന്നത് ഇത്തവണ തങ്ങൾ ഡൽഹി നേടുമെന്നാണെന്ന് ബി ജെ പി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി. “തലസ്ഥാനത്ത് ബി ജെ പി സർക്കാർ അധികാരത്തിൽ വരും. എല്ലാ വശത്തുനിന്നും എനിക്ക് അതിന്റെ വൈബ്രേഷനുകൾ കിട്ടുന്നുണ്ട്. നിങ്ങൾ സിക്സ്ത് സെൻസിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ… പറയട്ടെ, ഇന്നെന്റെ സിക്സ്ത് സെൻസ് പറയുന്നത് ഡൽഹി ഇത്തവണ ബി ജെ പി ഭരിക്കുമെന്നാണ്”- തിവാരി പറഞ്ഞു. “എന്റെ പിറന്നാൾ ആഘോഷിക്കാനായി വാരണാസിയിൽ നിന്ന് അമ്മ വന്നിട്ടുണ്ട്. ഫെബ്രുവരി ഒന്നാം തിയ്യതിയെത്തിയ അമ്മ More
 

ചുറ്റുനിന്നും ലഭിക്കുന്ന “വൈബ്രേഷനുകളും” തന്റെ “സിക്സ്ത് സെൻസും” പറയുന്നത് ഇത്തവണ തങ്ങൾ ഡൽഹി നേടുമെന്നാണെന്ന് ബി ജെ പി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി. “തലസ്ഥാനത്ത് ബി ജെ പി സർക്കാർ അധികാരത്തിൽ വരും. എല്ലാ വശത്തുനിന്നും എനിക്ക് അതിന്റെ വൈബ്രേഷനുകൾ കിട്ടുന്നുണ്ട്. നിങ്ങൾ സിക്സ്ത് സെൻസിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ… പറയട്ടെ, ഇന്നെന്റെ സിക്സ്ത് സെൻസ് പറയുന്നത് ഡൽഹി ഇത്തവണ ബി ജെ പി ഭരിക്കുമെന്നാണ്”- തിവാരി പറഞ്ഞു.

“എന്റെ പിറന്നാൾ ആഘോഷിക്കാനായി വാരണാസിയിൽ നിന്ന് അമ്മ വന്നിട്ടുണ്ട്. ഫെബ്രുവരി ഒന്നാം തിയ്യതിയെത്തിയ അമ്മ അന്നുമുതൽ ഉപവാസത്തിലാണ്. വോട്ടെടുപ്പ് കഴിഞ്ഞേ മടങ്ങുന്നുള്ളൂ. എനിക്ക് അമ്മയുടെയും ജനങ്ങളുടെയും അനുഗ്രഹമുണ്ട്. താൻ ബി ജെ പി യുടെ തലപ്പത്തിരിക്കുമ്പോൾ ആദ്യമായി നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് തിവാരി പറഞ്ഞു. എത്ര സീറ്റ് കിട്ടുമെന്ന ചോദ്യത്തിന് അമ്പതിൽ കൂടുതൽ സീറ്റുകൾ നേടുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹത്തോടെ സർക്കാർ രൂപീകരിക്കും. മുഖ്യമന്ത്രി ആരാവുമെന്ന ചോദ്യത്തിന് നേരിട്ട് ഉത്തരം നല്കാൻ അദ്ദേഹം തയ്യാറായില്ല. “ഒരാൾ, വളരേ മികച്ച ഒരാൾ” എന്നായിരുന്നു മറുപടി.

2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70-ൽ 67 സീറ്റും നേടി ആം ആദ്മി പാർട്ടി വൻവിജയമാണ് നേടിയത്. ബി ജെ പി ക്കു ലഭിച്ചത് കേവലം മൂന്നു സീറ്റാണ്. പതിനഞ്ചു വർഷം ഡൽഹി തുടർച്ചയായി ഭരിച്ച കോൺഗ്രസിന് സീറ്റൊന്നും കിട്ടിയിരുന്നില്ല. എന്നാൽ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള ഏഴു സീറ്റും ബി ജെ പി നേടിയിരുന്നു.