സുതാര്യമായ പുറത്തു കടക്കൽ പദ്ധതി വേണം: രാഹുൽ ഗാന്ധി

മെയ് 17 ന് അവസാനിക്കുന്ന മൂന്നാം ഘട്ട ലോക് ഡൗണിനു ശേഷം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധികളിൽ നിന്ന് പുറത്തു കടക്കാൻ സുതാര്യമായ പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എപ്പോഴാണ് നാം ഈ പ്രതിസന്ധിയിൽ നിന്ന് പുറത്തു കടക്കുക, എന്തെല്ലാമാണ് അതിനുള്ള പദ്ധതികൾ എന്നതിനെ പറ്റിയെല്ലാം വ്യക്തതയും സുതാര്യതയും വേണം. ലോക്ഡൗൺ മൂലം കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ പിന്തുണയ്ക്കാതെ ഈ നില തുടരുക സാധ്യമല്ല. സമ്പൂർണ അടച്ചിടൽ മന:ശാസ്ത്ര പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഒരു More
 

മെയ് 17 ന് അവസാനിക്കുന്ന മൂന്നാം ഘട്ട ലോക് ഡൗണിനു ശേഷം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധികളിൽ നിന്ന് പുറത്തു കടക്കാൻ സുതാര്യമായ പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എപ്പോഴാണ് നാം ഈ പ്രതിസന്ധിയിൽ നിന്ന് പുറത്തു കടക്കുക, എന്തെല്ലാമാണ് അതിനുള്ള പദ്ധതികൾ എന്നതിനെ പറ്റിയെല്ലാം വ്യക്തതയും സുതാര്യതയും വേണം.

ലോക്ഡൗൺ മൂലം കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ പിന്തുണയ്ക്കാതെ ഈ നില തുടരുക സാധ്യമല്ല. സമ്പൂർണ അടച്ചിടൽ മന:ശാസ്ത്ര പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഒരു സ്വിച്ചിട്ടാൽ ഓണാക്കാനും ഓഫാക്കാനും പറ്റുന്ന വിധത്തിലല്ല ഇത്തരം അവസ്ഥകൾ.

പ്രതിസന്ധി മറികടക്കാൻ വലിയ തോതിലുള്ള മാറ്റങ്ങൾ വേണ്ടിവരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജനങ്ങളും തമ്മിലുള്ള ഏകോപനം ഇതിൽ പ്രധാനമാണ്. ചുവപ്പ്, മഞ്ഞ, പച്ച സോണുകളുടെ വിഭജനം പലതരം പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ വിവരണാതീതമാണ്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ധനസഹായം വേണം. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ നിലനിൽപ് അപകടത്തിലാണ്. ആ മേഖലയിൽ അടിയന്തിര ധനസഹായം അനുവദിക്കണം. തൊഴിലില്ലായ്മ വലിയൊരു സുനാമിക്ക് കാരണമാകും – അദ്ദേഹം പറഞ്ഞു.