പല്ല് പോയാൽ പുല്ലാണ്… ലൈവിനിടയിൽ പല്ല് അടർന്നുപോന്നിട്ടും കൂസലില്ലാതെ വാർത്താ വായന തുടർന്ന് ന്യൂസ് റീഡർ- വീഡിയോ കാണാം

News Anchor ലൈവ് പ്രോഗ്രാമുകളിൽ ചില അപ്രതീക്ഷിത കാഴ്ചകൾ കടന്നുവരാറുണ്ട്. അവതാരകർക്ക് പറ്റുന്ന അമളികളാണ് മിക്കതും. യൂ ട്യൂബിൽ തിരഞ്ഞാൽ ഒട്ടേറെ രസകരമായ വീഡിയോകൾ കിട്ടും. അത്തരം ഒരു കൗതുകക്കാഴ്ചയാണ് ഇന്നലെ ഉണ്ടായത്. തത്സമയ വാർത്താ വായനക്കിടയിൽ തൻ്റെ പല്ല് അടർന്നുപോന്നത് ആരുടെയും ശ്രദ്ധയാകർഷിക്കാത്ത വിധത്തിൽ കൂളായി ഹാൻഡിൽ ചെയ്യാൻ ശ്രമിക്കുന്ന ഒരു ന്യൂസ് റീഡറുടെ പെരുമാറ്റം പിന്നീട് ലോകം മുഴുവൻ വൈറലായി മാറുകയും ചെയ്തു. News Anchor ഉക്രേനിയൻ ടെലിവിഷനിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. ലൈവായി വാർത്ത വായിക്കുന്നതിനിടയിലാണ് More
 

News Anchor

ലൈവ് പ്രോഗ്രാമുകളിൽ ചില അപ്രതീക്ഷിത കാഴ്ചകൾ കടന്നുവരാറുണ്ട്. അവതാരകർക്ക് പറ്റുന്ന അമളികളാണ് മിക്കതും. യൂ ട്യൂബിൽ തിരഞ്ഞാൽ ഒട്ടേറെ രസകരമായ വീഡിയോകൾ കിട്ടും. അത്തരം ഒരു കൗതുകക്കാഴ്ചയാണ് ഇന്നലെ ഉണ്ടായത്. തത്സമയ വാർത്താ വായനക്കിടയിൽ തൻ്റെ പല്ല് അടർന്നുപോന്നത് ആരുടെയും ശ്രദ്ധയാകർഷിക്കാത്ത വിധത്തിൽ കൂളായി ഹാൻഡിൽ ചെയ്യാൻ ശ്രമിക്കുന്ന ഒരു ന്യൂസ് റീഡറുടെ പെരുമാറ്റം പിന്നീട് ലോകം മുഴുവൻ വൈറലായി മാറുകയും ചെയ്തു. News Anchor

ഉക്രേനിയൻ ടെലിവിഷനിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. ലൈവായി വാർത്ത വായിക്കുന്നതിനിടയിലാണ് തൻ്റെ മേൽനിരയിലെ പല്ല് അടർന്നു പോന്നെന്ന് ന്യൂസ് റീഡർ മരിച്ക പഡാൽകോ മനസ്സിലാക്കുന്നത്. ഞൊടിയിടയിൽ കൈകൊണ്ട് വായമൂടി വീഴാൻപോകുന്ന പല്ല് കൈക്കലാക്കി ഒന്നും സംഭവിക്കാത്തതുപോലെ വാർത്താ വായന തുടരുന്ന മരിച്കയെ ആണ് നാം വീഡിയോയിൽ കാണുന്നത്.

വീഡിയോ ഉടൻതന്നെ വൈറലായി. സംഭവത്തെക്കുറിച്ചുള്ള രസകരമായ പ്രതികരണവുമായി മരിച്ക തൻ്റെ ഇൻസ്റ്റഗ്രാമിലും അതേ ക്ലിപ്പ് ഷെയർ ചെയ്തു.

20 കൊല്ലത്തെ അവതരണത്തിനിടയിൽ ആദ്യമായാണ് ഇത്തരം ഒരനുഭവം എന്ന് അവർ പറയുന്നു. സംഭവം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ആദ്യം കരുതിയത്. എന്നാൽ ആ ധാരണ തെറ്റായിരുന്നു. പ്രേക്ഷകരെ ‘അണ്ടർ എസ്റ്റിമേറ്റ് ‘ ചെയ്യാൻ പാടില്ലെന്ന് ഇതോടെ മനസ്സിലായി. അവർ എല്ലാം സൂക്ഷ്മതയോടെ വീക്ഷിക്കുന്നുണ്ട്. ഒരു സഹപ്രവർത്തകൻ്റെ തമാശ കലർന്ന പ്രതികരണവും മരിച്ക പങ്കുവെച്ചിട്ടുണ്ട്. എല്ലാ ദിവസവും പല്ലു പോവാറുള്ളതുപോലെയാണ് നിങ്ങൾ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

“ഇല്ല, എല്ലാ ദിവസവും ഇല്ല” – അവർ തമാശ രൂപത്തിൽ കൂട്ടിച്ചേർത്തു. മരിച്കയുടെ- ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ (Instagram/@ marichkapadalko) രസകരമായ ഈ ക്ലിപ്പും കുറിപ്പും കാണാം.

പത്തുവർഷം മുമ്പുനടന്ന ഒരു അപകടത്തിൻ്റെ ഫലമാണ് അയഞ്ഞ പല്ല് എന്ന് അവർ വിശദീകരിച്ചു. മകൾ ഒരു മെറ്റൽ അലാറം ക്ലോക്കുമായി കളിക്കുകയായിരുന്നു. അത് അബദ്ധത്തിൽ അടിച്ചു കൊണ്ടാണ് പല്ലിന് കേട് പറ്റിയത്.

കൂസലില്ലാതെ, കൂളായി പെരുമാറിയതിനും വാർത്താ വായനക്കിടയിൽ മനസ്സാന്നിധ്യം കൈവിടാതെ സന്ദർഭം ഭംഗിയായി കൈകാര്യം ചെയ്തതിനും പഡാൽക്കോയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

“ശ്ശോ… ഞാനീ വാർത്ത കണ്ടതാണ്. ഇക്കാര്യം, പക്ഷേ ശ്രദ്ധയിൽ പെട്ടില്ല. നിങ്ങൾ ശരിക്കും കൂളാണ്. എന്തൊരു അവിശ്വസനീയമായ പ്രതികരണം, അതും ഓൺ എയറിൽ ” എന്നാണ് അവതാരകയെ അഭിനന്ദിച്ചു കൊണ്ടുള്ള ഒരു കമൻ്റ്.