നെയ്യാറ്റിൻകരയിലേത് പുറമ്പോക്ക് ഭൂമിയല്ലെന്നും ഭൂമിയുടെ അവകാശി വസന്തയെന്നും തഹസിൽദാരുടെ റിപ്പോർട്ട്

Neyyattinkara നെയ്യാറ്റിൻകരയിൽ ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റ് മരണമടഞ്ഞ രാജൻ, അമ്പിളി ദമ്പതികൾ കൈവശം വെച്ചിരുന്ന ഭൂമിയുടെ അവകാശം അയൽവാസിയായ വസന്തയ്ക്കു തന്നെയാണെന്ന് തഹസിൽദാർ ജില്ലാ കളക്റ്റർക്ക് റിപ്പോർട്ട് നൽകി. സുഗന്ധി എന്നയാളിൽ നിന്നും വസന്ത വില കൊടുത്ത് വാങ്ങിയതാണ് ഭൂമി. രേഖകൾ പ്രകാരം അത് പുറമ്പോക്ക് ഭൂമിയല്ല. എന്നാൽ ഈ ഭൂമിയുടെ വില്പന നിയമാനുസൃതമായാണോ നടന്നത് എന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.Neyyattinkara ആർക്കും പട്ടയം ഇല്ലാത്ത പുറമ്പോക്ക് ഭൂമിയിലാണ് താൻ More
 

Neyyattinkara
നെയ്യാറ്റിൻകരയിൽ ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റ് മരണമടഞ്ഞ രാജൻ, അമ്പിളി ദമ്പതികൾ കൈവശം വെച്ചിരുന്ന ഭൂമിയുടെ അവകാശം അയൽവാസിയായ വസന്തയ്ക്കു തന്നെയാണെന്ന് തഹസിൽദാർ ജില്ലാ കളക്റ്റർക്ക് റിപ്പോർട്ട് നൽകി. സുഗന്ധി എന്നയാളിൽ നിന്നും വസന്ത വില കൊടുത്ത് വാങ്ങിയതാണ് ഭൂമി. രേഖകൾ പ്രകാരം അത് പുറമ്പോക്ക് ഭൂമിയല്ല. എന്നാൽ ഈ ഭൂമിയുടെ വില്പന നിയമാനുസൃതമായാണോ നടന്നത് എന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.Neyyattinkara

ആർക്കും പട്ടയം ഇല്ലാത്ത പുറമ്പോക്ക് ഭൂമിയിലാണ് താൻ കുടിൽ കെട്ടി താമസിച്ചു പോന്നത് എന്ന വാദമാണ് മരണപ്പെട്ട രാജൻ ഉയർത്തിയിരുന്നത്. എന്നാൽ കോളനിയിലെ ഭൂമി തനിക്ക് കൈമാറി കിട്ടിയതാണെന്നും അതിൻ്റെ പട്ടയം തൻ്റെ കൈവശം ഉണ്ടെന്നുമാണ് വസന്ത പറഞ്ഞിരുന്നത്. ആ വാദം അംഗീകരിച്ച നെയ്യാറ്റിൻകര മുൻസിഫ് കോടതി രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. മുൻസിഫ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടുള്ള ഹൈക്കോടതി വിധി വരുന്നതിന് അര മണിക്കൂർ മുമ്പാണ് പൊലീസ് സംഘം സ്ഥലത്തെത്തി നിർബന്ധപൂർവം കുടുംബത്തെ ഇറക്കിവിടാൻ ശ്രമിച്ചതും ദാരുണമായ സംഭവങ്ങൾ അരങ്ങേറിയതും.

വസന്തയുടെ കൈയിൽ നിന്ന് അവർ ആവശ്യപ്പെട്ട വില നല്കി ഭൂമി വാങ്ങി രാജൻ്റെയും അമ്പിളിയുടെയും മക്കളായ രഞ്ജിത്തിനും രാഹുലിനും നൽകാൻ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ ശ്രമിച്ചിരുന്നു. എന്നാൽ ഇരുവരും അത് സ്നേഹപൂർവം നിരസിച്ചു. ഭൂമി വസന്തയുടേതല്ലെന്നും അത് പണം കൈപ്പറ്റി വിൽക്കാനുള്ള അവകാശം അവർക്കില്ലെന്നുമായിരുന്നു കുട്ടികളുടെ നിലപാട്. ബോബി ചെമ്മണ്ണൂർ കബളിപ്പിക്കപ്പെട്ടതാണ്, പുറമ്പോക്ക് ഭൂമിയുടെ അവകാശം സർക്കാരിനാണ്, സർക്കാരാണ് അത് തങ്ങൾക്ക് കൈമാറേണ്ടത് എന്ന മരണപ്പെട്ട പിതാവിൻ്റെ വാദമാണ് കുട്ടികൾ ഉയർത്തിയത്. തഹസിൽദാരുടെ റിപ്പോർട്ടോടെ സംഭവം പുതിയ വഴിത്തിരിവിൽ എത്തുകയാണ്.