സ്ത്രീകള്‍ക്ക് നൈറ്റ് ഷിഫ്റ്റ് : നിയമം പരിഗണനയില്‍

സ്ത്രീകള്ക്ക് തൊഴില് സ്ഥാപനങ്ങളില് നൈറ്റ് ഷിഫ്റ്റില് ജോലി ചെയ്യുന്നതിന് സഹായകമായ വിധത്തില് നിയമം കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്. തൊഴില് മേഖലയില് തുല്യ അവകാശവും തുല്യ നീതിയും ഉറപ്പു വരുത്തേണ്ടതുണ്ട്. നിയമത്തിന്റെ പൂര്ണ്ണമായ പരിരക്ഷയും തുല്യതയും അതിഥി തൊഴിലാളികളുള്പ്പെടെ എല്ലാ തൊഴിലാളികള്ക്കും ലഭ്യമാകണമെന്നതാണ് സംസ്ഥാന സര്ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. 1960-ലെ ഷോപ്സ് ആന്റ് കോമേഴ്സ്യല് എസ്താബ്ലിഷ്മെന്റ് ആക്റ്റില് കൊണ്ടു വന്ന ഭേഗദതി വഴി സ്ത്രീതൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില് ഇരിക്കാന് More
 

സ്ത്രീകള്‍ക്ക് തൊഴില്‍ സ്ഥാപനങ്ങളില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിന് സഹായകമായ വിധത്തില്‍ നിയമം കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൊഴില്‍ മേഖലയില്‍ തുല്യ അവകാശവും തുല്യ നീതിയും ഉറപ്പു വരുത്തേണ്ടതുണ്ട്. നിയമത്തിന്റെ പൂര്‍ണ്ണമായ പരിരക്ഷയും തുല്യതയും അതിഥി തൊഴിലാളികളുള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും ലഭ്യമാകണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.

1960-ലെ ഷോപ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്താബ്ലിഷ്‌മെന്റ് ആക്റ്റില്‍ കൊണ്ടു വന്ന ഭേഗദതി വഴി സ്ത്രീതൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

വൈകുന്നേരം ഏഴുമുതല്‍ പുലര്‍ച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി വൈകീട്ട് ഒമ്പതു മണി വരെ സ്ത്രീതൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതോടൊപ്പം മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ആറു മണിവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതോടൊപ്പം ആഴ്ചയില്‍ ഒരുദിവസം തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി നല്‍കണമെന്നും നിയമമാക്കിയിട്ടുണ്ട്. നൈറ്റ് ഷിഫ്റ്റില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അവസരം ലഭ്യമാക്കണമെന്ന് ആവശ്യം പല മേഖലകളില്‍ നിന്നുംസര്‍ക്കാരിന്റെ മുന്നില്‍ വന്നിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് സ്ത്രീ തൊഴിലാളികള്‍ക്ക് സമ്മതമാണെങ്കില്‍ എല്ലാ സ്ഥാപനങ്ങളിലും രാത്രികാലങ്ങളില്‍ അവര്‍ക്ക് ജോലി ചെയ്യുന്നതിന് അവസരമൊരുക്കാനുള്ള നിയമം കൊണ്ടു വരുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. തൊഴിലില്‍ ലിംഗഭേദമോ വ്യത്യാസമോ പാടില്ലെന്ന നയമാണ് നടപ്പാകേണ്ടതെന്നും മന്ത്രി പറഞ്ഞു.