രാമായണവും മഹാഭാരതവും കേട്ടാണ് വളർന്നതെന്ന് ഒബാമ

ഇന്ത്യയ്ക്ക് തൻ്റെ ഹൃദയത്തിൽ പ്രത്യേക ഇടമുണ്ടെന്ന് അമേരിക്കൻ മുൻ പ്രസിഡൻ്റ് ബറാക്ക് ഒബാമ. തൻ്റെ ബാല്യത്തിൻ്റെ ഒരു ഭാഗം ചെലവഴിച്ചത് ഇന്തോനേഷ്യയിലായിരുന്നു. അവിടെവെച്ച് രാമായണത്തിലേയും മഹാഭാരതത്തിലേയും കഥകൾ കേട്ടാണ് വളർന്നത്. ലോക ജനസംഖ്യയുടെ ആറിലൊന്നും ജീവിക്കുന്ന ഒരു വലിയ രാജ്യമായതുകൊണ്ടാവാം ഇന്ത്യയെ താൻ പ്രത്യേകതയോടെയാണ് നോക്കിക്കണ്ടത്. രണ്ടായിരത്തോളം വ്യത്യസ്ത വംശീയ വിഭാഗങ്ങൾ ജീവിക്കുന്ന, എഴുന്നൂറിലധികം ഭാഷകൾ സംസാരിക്കുന്ന അതിന്റെ വലുപ്പമായിരിക്കാം തന്നെ ആകർഷിച്ചതെന്നും ഒബാമ തന്റെ പുതിയ പുസ്തകമായ എ പ്രോമിസ്ഡ് ലാൻ്റിൽ(വാഗ്ദത്തഭൂമി) പറയുന്നു. 2010-ൽ പ്രസിഡൻ്റായ സമയത്ത് നടത്തിയ സന്ദർശനത്തിന് More
 

ഇന്ത്യയ്ക്ക് തൻ്റെ ഹൃദയത്തിൽ പ്രത്യേക ഇടമുണ്ടെന്ന് അമേരിക്കൻ മുൻ പ്രസിഡൻ്റ് ബറാക്ക് ഒബാമ. തൻ്റെ ബാല്യത്തിൻ്റെ ഒരു ഭാഗം ചെലവഴിച്ചത് ഇന്തോനേഷ്യയിലായിരുന്നു. അവിടെവെച്ച് രാമായണത്തിലേയും മഹാഭാരതത്തിലേയും കഥകൾ കേട്ടാണ് വളർന്നത്. ലോക ജനസംഖ്യയുടെ ആറിലൊന്നും ജീവിക്കുന്ന ഒരു വലിയ രാജ്യമായതുകൊണ്ടാവാം ഇന്ത്യയെ താൻ പ്രത്യേകതയോടെയാണ് നോക്കിക്കണ്ടത്.

രണ്ടായിരത്തോളം വ്യത്യസ്ത വംശീയ വിഭാഗങ്ങൾ ജീവിക്കുന്ന, എഴുന്നൂറിലധികം ഭാഷകൾ സംസാരിക്കുന്ന അതിന്റെ വലുപ്പമായിരിക്കാം തന്നെ ആകർഷിച്ചതെന്നും ഒബാമ തന്റെ പുതിയ പുസ്തകമായ എ പ്രോമിസ്ഡ് ലാൻ്റിൽ(വാഗ്ദത്തഭൂമി) പറയുന്നു.

2010-ൽ പ്രസിഡൻ്റായ സമയത്ത് നടത്തിയ സന്ദർശനത്തിന് മുമ്പ് താൻ ഒരിക്കലും ഇന്ത്യയിൽ പോയിട്ടില്ലെന്നും എന്നാൽ ഇന്ത്യ എല്ലായ്പ്പോഴും തന്റെ ഭാവനയിൽ പ്രത്യേകമായി ഇടം പിടിച്ച രാജ്യമായിരുന്നെന്നും ഒബാമ പറയുന്നു.

കുട്ടിക്കാലത്തിന്റെ ഒരു ഭാഗംരാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ കേട്ട് ഇന്തോനേഷ്യയിൽ കഴിഞ്ഞതിനാലാവണം ഇന്ത്യ തൻ്റെ മനസ്സിൽ പ്രത്യേകമായി ഇടം പിടിച്ചതെന്ന് ഒബാമ എഴുതുന്നു. അല്ലെങ്കിൽ പൗരസ്ത്യ മതങ്ങളോടുള്ള പ്രത്യേക താൽപര്യം കൊണ്ടാവാം.

അതുമല്ലെങ്കിൽ കോളെജിൽ പഠിക്കുമ്പോൾ നിരവധി പാകിസ്താനി, ഇന്ത്യൻ സുഹൃത്തുക്കൾ തനിക്കുണ്ടായിരുന്നു. അവർ ദാലും കീമയുമെല്ലാം പാചകം ചെയ്യാൻ പഠിപ്പിച്ചിരുന്നു. ബോളിവുഡ് സിനിമകളിലേക്കും തൻ്റെ ശ്രദ്ധ തിരിച്ചത് അവരാണ്. ഇന്ത്യ ഹൃദയത്തിലിടം പിടിച്ചതിനെപ്പറ്റി ഒബാമ എഴുതുന്നു.

രണ്ട് ഭാഗങ്ങളായി പുറത്തിറക്കുന്ന വാഗ്ദത്ത ഭൂമിയുടെ ഒന്നാം ഭാഗമാണ് ഇന്ന് പുറത്തിറങ്ങുന്നത്. 2008-ലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലം മുതൽ അബോട്ടാബാദിൽ വെച്ച് അമേരിക്കൻ സൈനികർ അൽ-ക്വയ്ദ മേധാവി ഒസാമ ബിൻ ലാദനെ വധിച്ചതു വരെയുള്ള സംഭവ വികാസങ്ങളാണ് ഒന്നാം ഭാഗത്തിലുള്ളത്.