ആർ എസ് എസ്സിനെ ഭയന്ന് ഒഡീഷയിൽ ഡാർലിംപിളിന്റെ പുസ്തക വായന റദ്ദാക്കി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാവുമെന്ന കാരണം പറഞ് ഭുവനേശ്വറിൽ നടക്കാനിരുന്ന വില്യം ഡാർലിംപിളിന്റെ ബുക്ക് റീഡിങ് സെഷൻ ഒഡീഷ സർക്കാർ റദ്ദാക്കി. സംസ്ഥാന ടൂറിസം വകുപ്പാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ആർ എസ് എസ്സിനെ ഭയന്നാണ് പരിപാടി റദ്ദാക്കിയത് എന്ന ആരോപണം വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഒൻപത് കഥാപാത്രങ്ങളിലൂടെ ഇന്ത്യയുടെ മതാത്മക പാരമ്പര്യത്തിലേക്ക് ഡാർലിംപി ൾ നടത്തുന്ന ചരിത്രാന്വേഷണമാണ് നയൻ ലിവ്സ്: ഇൻ സെർച്ച് ഓഫ് ദി സെയ്ക്രഡ് ഇൻ മോഡേൺ ഇന്ത്യ എന്ന കൃതി. ഭുവനേശ്വറിലെ More
 

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാവുമെന്ന കാരണം പറഞ് ഭുവനേശ്വറിൽ നടക്കാനിരുന്ന വില്യം ഡാർലിംപിളിന്റെ ബുക്ക് റീഡിങ് സെഷൻ ഒഡീഷ സർക്കാർ റദ്ദാക്കി. സംസ്ഥാന ടൂറിസം വകുപ്പാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

എന്നാൽ ആർ എസ് എസ്സിനെ ഭയന്നാണ് പരിപാടി റദ്ദാക്കിയത് എന്ന ആരോപണം വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഒൻപത് കഥാപാത്രങ്ങളിലൂടെ ഇന്ത്യയുടെ മതാത്മക പാരമ്പര്യത്തിലേക്ക് ഡാർലിംപി ൾ നടത്തുന്ന ചരിത്രാന്വേഷണമാണ് നയൻ ലിവ്സ്: ഇൻ സെർച്ച് ഓഫ് ദി സെയ്‍ക്രഡ് ഇൻ മോഡേൺ ഇന്ത്യ എന്ന കൃതി. ഭുവനേശ്വറിലെ പ്രശസ്തമായ മുക്തേശ്വർ അമ്പലത്തിലാണ് ബുക്ക് റീഡിങ് സെഷൻ നിശ്ചയിച്ചിരുന്നത്. ഇന്ത്യൻ ആർക്കിയോളജിക്കൽ സർവേയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ചരിത്ര സ്മാരകമാണ് മുക്തേശ്വർ അമ്പലം.

ആചാരാനുഷ്ടാനങ്ങൾ വ്രതശുദ്ധിയോടെ പാലിച്ചുപോരുന്ന പാവനമായ ഒരു അമ്പലത്തിൽ വാണിജ്യ താല്പര്യങ്ങളോടെ സംഘടിപ്പിക്കപ്പെടുന്ന ഒരു പരിപാടിക്ക് അനുമതി നൽകരുത് എന്ന് കാണിച്ച് അനിൽ ധിർ എന്ന ആർ എസ് എസ്സുകാരനാണ് പരാതി നൽകിയത്. വ്യക്തിപരമായ താല്പര്യങ്ങൾക്കുവേണ്ടി നടത്തുന്ന പരിപാടിയെ ഹിന്ദുമത വിശ്വാസികൾ ചെറുക്കുമെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായ ആൾക്കൂട്ടം പൈതൃക സ്ഥാപനത്തിന് കേടുവരുത്തുമെന്നും പറയുന്നു. ബി ജെ പി ഒഡീഷ ഘടകത്തിന്റെ മീഡിയ കൺവീനറാണ് അനിൽ ധിർ.

അതേസമയം ഏപ്രിൽ അഞ്ചുമുതൽ എട്ടുവരെ ഒഡീഷ സർക്കാരിന്റെ അതിഥി എന്ന നിലയിലുള്ള വില്യം ഡാർലിംപിളിന്റെ പരിപാടികളിൽ മാറ്റമില്ലെന്ന് സംസ്ഥാന ടൂറിസം വകുപ്പ് ട്വീറ്റ് ചെയ്തു.