കോവിഡിനെ ചെറുക്കാൻ ആൻ്റിബോഡി അടങ്ങിയ പപ്പടം, തട്ടിപ്പ് ഉത്പന്നം അവതരിപ്പിച്ച് കേന്ദ്രമന്ത്രി

arjun ram meghwal മാരകമായ കൊറോണ വൈറസിനെതിരെ പ്രതിരോധ വാക്സിൻ കണ്ടെത്താനും മരുന്നുകൾ വികസിപ്പിച്ചെടുക്കാനും ശാസ്ത്രലോകം രാപ്പകലില്ലാതെ പണിപ്പെടുന്നതിനിടെ തട്ടിപ്പ് തന്ത്രങ്ങളുമായി ഒരു പപ്പട കമ്പനി, അതിന് കുടപിടിക്കാൻ ഒരു കേന്ദ്ര മന്ത്രിയും. arjun ram meghwal കൊറോണയെ ചെറുക്കാൻ കെല്പുള്ള ആൻ്റിബോഡി അടങ്ങിയ പപ്പടം എന്ന അവകാശവാദമുയർത്തി കേന്ദ്ര പാർലമെൻ്ററി കാര്യ സഹമന്ത്രി അർജുൻ രാം മേഘ് വാലയാണ് ‘ഭാഭി ജി പപഡ് ‘ അവതരിപ്പിച്ചത്. പപ്പടം കഴിച്ചാൽ കൊറോണയെ ചെറുക്കാനാവും എന്ന് മന്ത്രി പറയുന്ന More
 

arjun ram meghwal

മാരകമായ കൊറോണ വൈറസിനെതിരെ പ്രതിരോധ വാക്സിൻ കണ്ടെത്താനും മരുന്നുകൾ വികസിപ്പിച്ചെടുക്കാനും ശാസ്ത്രലോകം രാപ്പകലില്ലാതെ പണിപ്പെടുന്നതിനിടെ തട്ടിപ്പ് തന്ത്രങ്ങളുമായി ഒരു പപ്പട കമ്പനി, അതിന് കുടപിടിക്കാൻ ഒരു കേന്ദ്ര മന്ത്രിയും. arjun ram meghwal

കൊറോണയെ ചെറുക്കാൻ കെല്പുള്ള ആൻ്റിബോഡി അടങ്ങിയ പപ്പടം എന്ന അവകാശവാദമുയർത്തി കേന്ദ്ര പാർലമെൻ്ററി കാര്യ സഹമന്ത്രി അർജുൻ രാം മേഘ് വാലയാണ് ‘ഭാഭി ജി പപഡ് ‘ അവതരിപ്പിച്ചത്. പപ്പടം കഴിച്ചാൽ കൊറോണയെ ചെറുക്കാനാവും എന്ന് മന്ത്രി പറയുന്ന വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

തെറ്റായ അവകാശവാദങ്ങളെയും തട്ടിപ്പ് പരസ്യങ്ങളെയും വ്യാജ ഉത്പന്നങ്ങളെയും കരുതിയിരിക്കാൻ ജനങ്ങളോട് പറയുന്ന സാഹചര്യത്തിലാണ് ഒരു കേന്ദ്രമന്ത്രി തന്നെ ഇത്തരം തട്ടിപ്പുകൾക്ക് കൂട്ട് നില്ക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. ഈയിടെ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ആത്മനിർഭർ ഭാരത്‌ എന്ന പദ്ധതിയുമായി ബന്ധിപ്പിച്ചാണ് പപ്പട നിർമാണം എന്ന് പറയപ്പെടുന്നു.

ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്ന കേന്ദ്രമന്ത്രിക്കെതിരെ ധാരാളം പേർ രംഗത്തുവന്നിട്ടുണ്ട്. അന്ധമായ വിശ്വാസങ്ങളും കപടമായ അവകാശവാദങ്ങളുമാണ് മോദിസർക്കാരിൻ്റെ മുഖമുദ്രയെന്നും ശാസ്ത്രീയത തൊട്ടു തെറിച്ചിട്ടില്ലാത്തവരാണ് അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ ഉള്ളതെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു. തട്ടിപ്പിന് കൂട്ടുനില്ക്കുന്ന മന്ത്രിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.