ഒറ്റ സെക്കൻ്റിൽ ഹാക്ക് ചെയ്യാൻ കഴിയുന്ന പാസ് വേഡുകൾ

ഇന്ന് ലോകത്ത് ഉപയോഗത്തിലുള്ളഏറ്റവും മോശം പാസ് വേഡുകളുടെപട്ടിക പുറത്തുവിട്ട് നോർഡ്പാസ്. വേഴ്സ്റ്റ് പാസ് വേഡ്സ് ഓഫ് 2020 പട്ടികയിൽ ഒരു സെക്കൻ്റിൽ കുറഞ്ഞ സമയം കൊണ്ട് ഹാക്ക് ചെയ്യാനാവുന്ന 100 പാസ് വേഡുകളാണ് ഉള്ളത്. 123456789 ആണ് ഏറ്റവുമധികം ആളുകൾ ഉപയോഗിച്ചുവരുന്ന ഒരു പാസ് വേഡ്. 7,870,694 പേരാണ് ഇത് ഉപയോഗിക്കുന്നത്. 123456 എന്ന പാസ് വേഡ് 2,543,285 പേർ ഉപയോഗിച്ചുവരുന്നു. 3,60,467 പേരുടെ പാസ് വേഡ് password എന്ന വാക്ക് തന്നെയാണ്. 111111 എന്ന പാസ് വേഡ് 2,30,507 പേർ ഉപയോഗിക്കുന്നതായി കണ്ടെത്തി. ലക്ഷക്കണക്കിന് പേർ More
 

ഇന്ന് ലോകത്ത്  ഉപയോഗത്തിലുള്ളഏറ്റവും മോശം പാസ് വേഡുകളുടെപട്ടിക പുറത്തുവിട്ട് നോർഡ്പാസ്. വേഴ്സ്റ്റ് പാസ് വേഡ്സ് ഓഫ് 2020 പട്ടികയിൽ ഒരു സെക്കൻ്റിൽ കുറഞ്ഞ സമയം കൊണ്ട് ഹാക്ക് ചെയ്യാനാവുന്ന 100 പാസ് വേഡുകളാണ് ഉള്ളത്. 

123456789 ആണ് ഏറ്റവുമധികം ആളുകൾ ഉപയോഗിച്ചുവരുന്ന ഒരു പാസ് വേഡ്. 7,870,694 പേരാണ് ഇത് ഉപയോഗിക്കുന്നത്. 123456 എന്ന പാസ് വേഡ് 2,543,285 പേർ  ഉപയോഗിച്ചുവരുന്നു. 3,60,467 പേരുടെ പാസ്‌ വേഡ് password എന്ന വാക്ക് തന്നെയാണ്. 111111 എന്ന പാസ് വേഡ് 2,30,507 പേർ ഉപയോഗിക്കുന്നതായി കണ്ടെത്തി. 

ലക്ഷക്കണക്കിന് പേർ ഉപയോഗിച്ചു വരുന്ന ചില പാസ് വേഡുകളാണ് താഴെ കൊടുക്കുന്നത്. നോർഡ് പാസിൻ്റെ റിപ്പോർട്ട് പ്രകാരം ഉപയോഗിക്കുന്നവരുടെ എണ്ണമാണ് ബ്രാക്കറ്റിൽ കൊടുത്തിട്ടുള്ളത്.
qwerty(1,56,765); abc123(1,51,804); 000000(1,22,982); iloveyou(1,06,327); asdfghjkl(52,961); 987654321(50,097); 112233 (46,450); 123123123(42,781); princess(42,230); 123abc(40,431); sunshine (39,456); dragon(39,011); pokemon(37,197); qwerty123(35,827); monkey (34,124); abcd1234(33,179); aaaaaa(31,939); shadow (30,751); 102030(30,664); football(28,496); baseball (28,278); fuckyou (25,618); superman(25,557); killer (22,242); computer (21,230); hello(19,998). 

പേഴ്സണൽ കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലുമെല്ലാം നാം സൂക്ഷിച്ചുവെയ്ക്കുന്ന വ്യക്തിഗതവും സ്വകാര്യവുമായ വിവരങ്ങൾക്ക് പ്രാഥമികമായ സുരക്ഷിതത്വം നൽകുന്ന ഫസ്റ്റ് ലൈൻ ഓഫ് ഡിഫൻസ് ആയാണ് ഐ ടി ലോകം പാസ് വേഡുകളേയും പാസ് കോഡുകളേയും കാണുന്നത്. കരുത്തുറ്റ പാസ് വേഡുകൾ ഉണ്ടെങ്കിലേ ഹാക്കർമാരിൽ നിന്നും മാൽ വെയറുകളിൽ നിന്നും സംരക്ഷണം ലഭിക്കുകയുള്ളൂ. 

പാസ് വേഡുകൾ / പാസ് കോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

1. ഇ മെയിൽ, ഫേസ്ബുക്ക്, ഓൺലൈൻ ബാങ്കിങ്ങ് തുടങ്ങി ഓരോ അക്കൗണ്ടിനും യുണീക്ക് ആയ പ്രത്യേകം പ്രത്യേകം പാസ് വേഡുകൾ ഉപയോഗിക്കുക. മൾട്ടിപ്പിൾ അക്കൗണ്ടുകൾക്ക് ഒരേ പാസ് വേഡ് നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
2. ചുരുങ്ങിയത് 8 ക്യാരക്റ്റർ ഉപയോഗിച്ചാവണം പാസ് കോഡ് നിർമിക്കേണ്ടത്. അക്ഷരങ്ങൾ, അക്കങ്ങൾ, ലോവർ കേസ് – അപ്പർ കേസ് കോമ്പിനേഷൻ, സ്പെഷ്യൽ ക്യാരക്റ്ററുകൾ എന്നിവയുടെ ഒരു മിശ്രിതമാവണം പാസ് കോഡുകൾ. 

3. പേര്, വയസ്, ജനന തീയതി, വളർത്തു മൃഗങ്ങളുടെ പേര്, ഇഷ്ട നിറം, ഇഷ്ട ഗാനത്തിൻ്റെ വരികൾ തുടങ്ങി വ്യക്തിപരമായ വിവരങ്ങൾ ഒരു കാരണവശാലും പാസ് വേഡിൻ്റെ ഭാഗമാകരുത്. 

4. qwerty, asdfg തുടങ്ങിയ തുടർച്ചയായ കീബോഡ് കോമ്പിനേഷനുകൾ ഉപയോഗിക്കരുത്.

5. പാസ് വേഡ് ടൈപ്പ് ചെയ്യുമ്പോൾ ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തുക.

6. ഓരോ ഉപയോഗത്തിനു ശേഷവും ലോഗ് ഓഫ് / സൈൻ ഔട്ട് ചെയ്യണം.

7. സ്വന്തം നിയന്ത്രണത്തിൽ അല്ലാത്ത കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണിലും പാസ് വേഡ് എൻ്റർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. പാസ് വേഡ് ചോർത്താൻ സാധ്യതയുണ്ട്. 

8. സുരക്ഷിതമല്ലാത്ത വൈ ഫൈ കണക്ഷനുകൾ ഉപയോഗിക്കുമ്പോൾ പാസ് വേഡുകൾ ചോരാൻ ഇടയുണ്ട്. 

9. പാസ് വേഡ് ആർക്കും കൈമാറരുത്.

10. ഇടയ്ക്കിടെ പാസ് വേഡ് മാറ്റാൻ ശ്രദ്ധിക്കണം. ഒരേ പാസ് വേഡ് അധിക കാലം ഉപയോഗിക്കരുത്.

11. പാസ് വേഡുകൾ അശ്രദ്ധമായി ഒരിടത്തും രേഖപ്പെടുത്തി വെയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

12. പാസ് വേഡ് ഓർത്തു വെയ്ക്കണോ എന്ന ബ്രൗസറുകളുടെ ചോദ്യത്തിന് എല്ലായ്പ്പോഴും “നെവർ” എന്ന് ക്ലിക്ക് ചെയ്യുക.