പിസ ഡെലിവറി ബോയ്ക്ക് കൊറോണ, ഡൽഹിയിൽ 89 പേർ ക്വാറൻ്റൈനിൽ

തെക്കൻ ഡൽഹിയിൽ പിസ ഡെലിവറി നടത്തിയിരുന്ന പതിനാറുകാരൻ്റെ കൊറോണ ടെസ്റ്റ് റിസൾട്ട് പോസിറ്റീവായതോടെ ഒരു പ്രദേശമപ്പാടെ ആശങ്കയിലായി. പിസ ഓർഡർ ചെയ്ത കുടുംബങ്ങളിലെ എഴുപത്തിരണ്ടു പേരടക്കം മൊത്തം എൺപത്തൊമ്പത് പേരാണ് ഇതോടെ ക്വാറൻ്റൈനിലായത്. കട അടച്ചുപൂട്ടി. കടയുടമയടക്കം പതിനേഴു പേരെയും ക്വാറൻ്റൈനിലാക്കി. മാൾവിയ നഗറിലെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ എഴുപത്തി രണ്ടുപേരെയാണ് ക്വാറൻ്റൈനിലാക്കിയതെന്ന് തെക്കൻ ഡൽഹി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. മാസ്കും ഗ്ലൗസും ധരിച്ചാണ് ഇയാൾ ഡെലിവറി നടത്തിയിരുന്നത് എന്ന് പറയപ്പെടുന്നു. എന്നാൽ ഈ ചെറുപ്പക്കാരന് More
 

തെക്കൻ ഡൽഹിയിൽ പിസ ഡെലിവറി നടത്തിയിരുന്ന പതിനാറുകാരൻ്റെ കൊറോണ ടെസ്റ്റ് റിസൾട്ട് പോസിറ്റീവായതോടെ ഒരു പ്രദേശമപ്പാടെ ആശങ്കയിലായി. പിസ ഓർഡർ ചെയ്ത കുടുംബങ്ങളിലെ എഴുപത്തിരണ്ടു പേരടക്കം മൊത്തം എൺപത്തൊമ്പത് പേരാണ് ഇതോടെ ക്വാറൻ്റൈനിലായത്. കട അടച്ചുപൂട്ടി. കടയുടമയടക്കം പതിനേഴു പേരെയും ക്വാറൻ്റൈനിലാക്കി.

മാൾവിയ നഗറിലെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ എഴുപത്തി രണ്ടുപേരെയാണ് ക്വാറൻ്റൈനിലാക്കിയതെന്ന് തെക്കൻ ഡൽഹി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. മാസ്കും ഗ്ലൗസും ധരിച്ചാണ് ഇയാൾ ഡെലിവറി നടത്തിയിരുന്നത് എന്ന് പറയപ്പെടുന്നു. എന്നാൽ ഈ ചെറുപ്പക്കാരന് എങ്ങനെ വൈറസ് ബാധിച്ചു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഉത്തർപ്രദേശിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയാണ് ഇയാൾ.