പ്രീവെഡിങ് ഫോട്ടോഷൂട്ട്‌ ദുരന്തമായി; പ്രതിശ്രുത വരനും വധുവും നദിയിൽ മുങ്ങിമരിച്ചു

Pre-wedding photoshoot വിവാഹത്തിന് മുമ്പുള്ള പ്രീവെഡിങ് ഷൂട്ടിംഗിനായി നദിയിലിറങ്ങിയ വരനും വധുവും മൈസൂർ നർസിപുരയിലെ തലകാടിലെ കാവേരി നദിയിൽ മുങ്ങിമരിച്ചു. നദിയിൽ കുട്ടവഞ്ചിയിൽ ഷൂട്ട് നടത്തുന്നതിനിടയിലാണ് ദരുണമായ സംഭവംഅരങ്ങേറിയത്. നദിയിലെ ഒഴുക്കിൽപ്പെട്ടു വഞ്ചി തലകീഴായി മറിയുകയായിരുന്നു. Pre-wedding photoshoot മൈസൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള തിരുമകുഡാലു നർസിപുരയിലെ ക്യാതമരനഹള്ളി സ്വദേശി ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ തിളമുകുഡാലു നാരയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള തലകാടിലേക്ക് ദമ്പതികൾ കുടുംബാംഗങ്ങളോടും ഫോട്ടോഗ്രാഫറോടും ഒപ്പമാണ് എത്തിച്ചേർന്നതെന്നു More
 

Pre-wedding photoshoot
വിവാഹത്തിന് മുമ്പുള്ള പ്രീവെഡിങ് ഷൂട്ടിംഗിനായി നദിയിലിറങ്ങിയ വരനും വധുവും മൈസൂർ നർസിപുരയിലെ തലകാടിലെ കാവേരി നദിയിൽ മുങ്ങിമരിച്ചു. നദിയിൽ കുട്ടവഞ്ചിയിൽ ഷൂട്ട്‌ നടത്തുന്നതിനിടയിലാണ് ദരുണമായ സംഭവംഅരങ്ങേറിയത്. നദിയിലെ ഒഴുക്കിൽപ്പെട്ടു വഞ്ചി തലകീഴായി മറിയുകയായിരുന്നു. Pre-wedding photoshoot

മൈസൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള തിരുമകുഡാലു നർസിപുരയിലെ ക്യാതമരനഹള്ളി സ്വദേശി ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്.

കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ തിളമുകുഡാലു നാരയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള തലകാടിലേക്ക് ദമ്പതികൾ കുടുംബാംഗങ്ങളോടും ഫോട്ടോഗ്രാഫറോടും ഒപ്പമാണ് എത്തിച്ചേർന്നതെന്നു പോലീസ് പറഞ്ഞു.നവംബർ 22 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്.

പ്രസിദ്ധമായ ‘ടൈറ്റാനിക്’ പോസിൽ ഫോട്ടോ എടുക്കാൻ ദമ്പതികൾ ഫോട്ടോഗ്രാഫറോട് ആവശ്യപ്പെട്ടു.

“അവർ ഫോട്ടോ എടുക്കുന്നതിനിടയിൽ അടുത്തിടെയുണ്ടായ മഴയെത്തുടർന്ന് നദിയിൽ ഒഴുക്ക് താരതമ്യേന ശക്തമായിരുന്നു. അതിന്റെ ഫലമായി കുട്ടവഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ഇരുവരും വെള്ളത്തിൽ വീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവം നടക്കുമ്പോൾ ഇരുവരുടെയും മാതാപിതാക്കളും ബന്ധുക്കളും കരയിൽ ഒന്നും ചെയ്യാൻ കഴിയാതെ സാക്ഷികളായിരുന്നു .
അടിയൊഴുക്ക് ശക്തമായിട്ടും വഞ്ചിക്കാരൻ നീന്തി രക്ഷപെട്ടു. മൃതദേഹങ്ങൾ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെയും അഗ്നിശമന വകുപ്പുകളുടെയും സഹായം പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.