നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

സിനിമയിലും സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങള് ചെയ്ത നടൻ രവി വള്ളത്തോള് അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടു നില്ക്കുകയായിരുന്നു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ,കോട്ടയം കഞ്ഞച്ചൻ,ഗോഡ്ഫാദർ,വിഷ്ണുലോകം,സർഗം,കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് ചെറുകഥകള് എഴുതിയിട്ടുണ്ട്. ഗാനരചയിതാവാണ്. കവി വള്ളത്തോള് നാരായണമേനോന്റെ അനന്തിരവനാണ്. ഗീതാലക്ഷ്മിയാണ് ഭാര്യ. നാടകാചാര്യന് ടി.എന്. ഗോപിനാഥന് More
 

സിനിമയിലും സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്‍ത നടൻ രവി വള്ളത്തോള്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ,കോട്ടയം കഞ്ഞച്ചൻ,ഗോഡ്ഫാദർ,വിഷ്ണുലോകം,സർഗം,കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഗാനരചയിതാവാണ്. കവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തിരവനാണ്. ഗീതാലക്ഷ്‍മിയാണ് ഭാര്യ.

നാടകാചാര്യന്‍ ടി.എന്‍. ഗോപിനാഥന്‍ നായരുടെ മൂന്ന് മക്കളില്‍ മൂത്തവനായി ജനിച്ച രവിയുടെ വിദ്യാഭ്യാസമെല്ലാം തിരുവനന്തപുരത്തായിരുന്നു. 1996ല്‍ ദൂരദര്‍ശനിലെ വൈതരണി എന്ന പമ്പരയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. അച്ഛന്‍ ടി.എന്‍.ഗോപിനാഥന്‍ നായര്‍ തന്നെയായിരുന്നു പരമ്പരയുടെ രചന. തുടര്‍ന്ന് നൂറിലേറെ ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചു.