ഉദ്ധവ് താക്കറെക്ക് ആശ്വാസം- തിരഞ്ഞെടുപ്പ് മെയ് 21 ന്

മെയ് 21-ന് മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മീഷൻ തീരുമാനം. ഒഴിഞ്ഞുകിടക്കുന്ന ഒമ്പത് ലെജിസ്ലേറ്റിവ് കൗൺസിലിലേക്കാണ് മെയ് 21 ന് തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായതോടെ പ്രതിസന്ധിയിലായത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ്. കഴിഞ്ഞ നവംബർ 28-നാണ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിയമപ്രകാരം ആറുമാസത്തിനകം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടണം. മെയ് 27-ന് ആറുമാസം പൂർത്തിയാവും. അതിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുകയും നിയമസഭാംഗമായി മാറുകയും ചെയ്തില്ലെങ്കിൽ താക്കറെക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവും. കോവിഡ് More
 

മെയ് 21-ന് മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മീഷൻ തീരുമാനം. ഒഴിഞ്ഞുകിടക്കുന്ന ഒമ്പത് ലെജിസ്ലേറ്റിവ് കൗൺസിലിലേക്കാണ് മെയ് 21 ന് തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായതോടെ പ്രതിസന്ധിയിലായത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ്.

കഴിഞ്ഞ നവംബർ 28-നാണ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിയമപ്രകാരം ആറുമാസത്തിനകം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടണം. മെയ് 27-ന് ആറുമാസം പൂർത്തിയാവും. അതിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുകയും നിയമസഭാംഗമായി മാറുകയും ചെയ്തില്ലെങ്കിൽ താക്കറെക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുമ്പോഴും തിരഞ്ഞെടുപ്പ് പ്രതിസന്ധിയെ സംബന്ധിച്ച അനിശ്ചിതത്വങ്ങളിലായിരുന്നു മഹാരാഷ്ട്ര. തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന അഭ്യർഥനയുമായി താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബന്ധപ്പെട്ടിരുന്നു. ഇന്നലെ രാജ്ഭവനിലെത്തി മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ്ങ് കോഷ് യാരിയുമായി ഇരുപത് മിനിറ്റു നീണ്ട കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.

ഗവർണറുടെ ഇടപെടലോടെയാണ് അനിശ്ചിതത്വം നീങ്ങിയതും തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതും.