കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക്

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്നാട് വിലക്കേർപ്പെടുത്തി. വാളയാർ, നാടുകാണി അതിർത്തികളിൽ വാഹനങ്ങൾ തടയുകയാണ്. വൈകുന്നേരത്തോടെ നിയന്ത്രണം കർശനമാകും. ഇത് സംബന്ധിച്ച് കോയമ്പത്തൂർ ജില്ലാ കളക്ടർ ഉത്തരവിറക്കി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കടത്തിവിടേണ്ടതില്ലെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. നാല് മണിയോടെ ചെക്ക് പോസ്റ്റുകൾ അടയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാളയാർ-പാലക്കാട് അതിർത്തി ചെക്ക് പോസ്റ്റുകളായ ഗോപാലപുരം, മീനാക്ഷിപുരം എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ബസുകൾക്കും കർശന നിയന്ത്രണമേർപ്പെടുത്തുമെന്നാണ് വിവരം. കർശനമായ പരിശോധന മാർച്ച് 31 വരെ തുടരും. More
 

കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്‌നാട് വിലക്കേർപ്പെടുത്തി. വാളയാർ, നാടുകാണി അതിർത്തികളിൽ വാഹനങ്ങൾ തടയുകയാണ്. വൈകുന്നേരത്തോടെ നിയന്ത്രണം കർശനമാകും. ഇത് സംബന്ധിച്ച് കോയമ്പത്തൂർ ജില്ലാ കളക്ടർ ഉത്തരവിറക്കി.

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കടത്തിവിടേണ്ടതില്ലെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ നിലപാട്. നാല് മണിയോടെ ചെക്ക് പോസ്റ്റുകൾ അടയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാളയാർ-പാലക്കാട് അതിർത്തി ചെക്ക് പോസ്റ്റുകളായ ഗോപാലപുരം, മീനാക്ഷിപുരം എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ബസുകൾക്കും കർശന നിയന്ത്രണമേർപ്പെടുത്തുമെന്നാണ് വിവരം. കർശനമായ പരിശോധന മാർച്ച് 31 വരെ തുടരും.