കുപ്പി വെള്ളത്തിന് ലിറ്ററിന് 13 രൂപ, വിജ്ഞാപനം ഉടന്‍ പ്രാബല്യത്തില്‍ വരും

സംസ്ഥാനത്ത് ഇനി പതിമൂന്ന് രൂപയ്ക്ക് കുപ്പിവെള്ളം ലഭിക്കും. ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പു വെച്ചു. കുപ്പിവെള്ളത്തിന്റെ പരമാവധി വിലയായി 13 രൂപ നിജപ്പെടുത്തികൊണ്ടുള്ള സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് മന്ത്രി പി.തിലോത്തമനെ ഉദ്ധരിച്ചു മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഇതോടെ കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം നിലവിൽ വരും. ആവശ്യസാധന വില നിയന്ത്രണത്തിന്റെ പരിധിയിലാണ് കുപ്പിവെള്ളം ഉൾപെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) നിർദേശിക്കുന്ന ഗുണനിലവാരവും ഉറപ്പു വരുത്തണം. ബിഐഎസ് More
 

സംസ്ഥാനത്ത് ഇനി പതിമൂന്ന് രൂപയ്ക്ക് കുപ്പിവെള്ളം ലഭിക്കും. ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പു വെച്ചു. കുപ്പിവെള്ളത്തിന്റെ പരമാവധി വിലയായി 13 രൂപ നിജപ്പെടുത്തികൊണ്ടുള്ള സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് മന്ത്രി പി.തിലോത്തമനെ ഉദ്ധരിച്ചു മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഇതോടെ കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം നിലവിൽ വരും. ആവശ്യസാധന വില നിയന്ത്രണത്തിന്റെ പരിധിയിലാണ് കുപ്പിവെള്ളം ഉൾപെടുത്തിയിരിക്കുന്നത്.

ഇത് കൂടാതെ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) നിർദേശിക്കുന്ന ഗുണനിലവാരവും ഉറപ്പു വരുത്തണം. ബിഐഎസ് നിഷ്കർഷിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം സംസ്ഥാനത്ത് വിൽക്കാനും ഇനി സാധിക്കില്ല.

നിലവിൽ ഇരുപത് രൂപയാണ് വിപണിയിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില. ചില്ലറ വിൽപ്പനക്കാർക്ക് എട്ട് രൂപയ്ക്ക് കിട്ടുന്ന വെള്ളം 12 രൂപ അധികം ഈടാക്കിയാണ് മാർക്കറ്റിൽ വിൽക്കുന്നത്.

നേരത്തെ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ കുപ്പിവെള്ളത്തിന്റെ വില 12 രൂപ ആക്കാൻ ശ്രമിച്ചെങ്കിലും നടപ്പിൽ വന്നിരുന്നില്ല. ഉൽപ്പാദന ചിലവ് ചൂണ്ടിക്കാട്ടി വൻകിട കമ്പനികൾ എതിർത്തതിനെ തുടർന്നാണിത്.

നിലവിൽ സപ്ലൈകോ ഔട്ട് ലൈറ്റുകളിലും റേഷൻ കടകളിലും പതിനൊന്ന് രൂപയ്ക്ക് കുപ്പിവെള്ളം ലഭിക്കുന്നുണ്ട്. അംഗീകൃത കമ്പനികൾ വഴിയാണ് ഇത് ലഭ്യമാക്കുന്നത്. 220 പ്ലാന്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇത് കൂടാതെ, ഇരുന്നൂറോളം അനധികൃത പ്ലാന്റുകളും ഉണ്ട്. പുതിയ വ്യവസ്ഥകൾ വരുന്നതോടെ അനധികൃത പ്ലാന്റുകൾക്ക് തടയിടാമെന്നും സർക്കാർ കരുതുന്നു.