ഭർത്താവിന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ചീഫ് ജസ്റ്റിസിന് ഡോ. കഫീൽ ഖാന്റെ ഭാര്യയുടെ കത്ത്

ദേശ സുരക്ഷാ നിയമം ചാർത്തപ്പെട്ട് ഉത്തർപ്രദേശിലെ മഥുര ജയിലിൽ കഴിയുന്ന ഡോ. കഫീൽ ഖാന്റെ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് ഭാര്യ ഡോ. ഷാബിസ്ത ഖാൻ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുറിന് കത്തെഴുതി. ജനുവരിയിൽ മുംബൈയിൽ നിന്നാണ് ഡോ. കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. 2019 ഡിസംബർ 13 ന് അലിഗർ മുസ്ലിം സർവകലാശാലയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. ഒറ്റ ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തതെന്ന് കത്തിൽ ഡോ. ഷാബിസ്ത More
 

ദേശ സുരക്ഷാ നിയമം ചാർത്തപ്പെട്ട് ഉത്തർപ്രദേശിലെ മഥുര ജയിലിൽ കഴിയുന്ന ഡോ. കഫീൽ ഖാന്റെ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് ഭാര്യ ഡോ. ഷാബിസ്ത ഖാൻ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുറിന് കത്തെഴുതി. ജനുവരിയിൽ മുംബൈയിൽ നിന്നാണ് ഡോ. കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. 2019 ഡിസംബർ 13 ന് അലിഗർ മുസ്ലിം സർവകലാശാലയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ്.

ഒറ്റ ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തതെന്ന് കത്തിൽ ഡോ. ഷാബിസ്ത ആരോപിക്കുന്നു. കസ്റ്റഡി മരണങ്ങൾ യു പി ജയിലുകളിൽ സർവസാധാരണമാണ്. മതിയായ സുരക്ഷ ഉറപ്പു വരുത്തിയില്ലെങ്കിൽ ഭർത്താവിന്റെ ജീവൻ അപകടത്തിലാകും. മതിയായ സുരക്ഷ നൽകാനുള്ള നിർദേശം ജയിൽ അധികൃതർക്ക് ചീഫ് ജസ്റ്റിസ് നൽകണം എന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. നിയമാനുസൃതമായല്ല അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. ഇക്കാര്യത്തിൽ കോടതി ഉത്തരവ് ലംഘിക്കപ്പെട്ടു. ഒറ്റ ദിവസത്തെ അന്വേഷണമാണ് നടത്തിയത്. ഇത് പ്രഹസനമായിരുന്നു. മനുഷ്യത്വ രഹിതമായ സമീപനമാണ് സർക്കാർ അദ്ദേഹത്തോട് പുലർത്തുന്നത്. മനുഷ്യാവകാശങ്ങൾ മുഴുവൻ ലംഘിക്കപ്പെടുന്നു.

കസ്റ്റഡിമരണങ്ങൾക്ക് കുപ്രസിദ്ധമാണ് യു പി യിലെ ജയിലുകൾ. ഭർത്താവിന് അത്തരം അവസ്ഥ വരുമെന്ന് ഭയക്കുന്നു. കൊടും കുറ്റവാളികളായ മറ്റു തടവുകാരുടെ ഇടയിൽ അദ്ദേഹം ഒട്ടു സുരക്ഷിതനല്ല. ജയിലിൽ അദ്ദേഹത്തെ കാണാൻ പോയിരുന്നെന്നും അറസ്റ്റു ചെയ്ത് ജയിലിൽ അടച്ച അന്നുമുതൽ തുടർച്ചയായി അഞ്ചു ദിവസം ഭക്ഷണം നൽകിയില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. കുടുസ്സായ ഒരു ബാരക്കിലാണ് അദ്ദേഹത്തെ അടച്ചിട്ടുള്ളത്. അതിനുള്ളിൽ 100-150 പേരുണ്ടാവും. അതിനുള്ളിൽ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണ്-കത്തിൽ ഡോ. ഷാബിസ്ത വിവരിക്കുന്നു.