എസ്പരാൻസയിൽ 18.3 ഡിഗ്രി ചൂട്, ചരിത്രത്തിലെ ഏറ്റവും കൂടിയതെന്ന് ശാസ്ത്രജ്ഞർ

അന്റാർട്ടിക്കയിലെ എസ്പരാൻസയിൽ 18.3 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഊഷ്മാവാണ് എസ്പരാൻസയിൽ രേഖപ്പെടുത്തിയതെന്ന് ലോക കാലാവസ്ഥാ കേന്ദ്രം വിലയിരുത്തി. 19. 8 ഡിഗ്രിയാണ് അന്റാർട്ടിക്കൻ മേഖലയിൽ ആകമാനം ഇതേവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ഊഷ്മാവ്. ആഗോള താപനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതിനിടെ എസ്പരാൻസയിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ ഉത്കണ്ഠാജനകമാണെന്ന് വിലയിരുത്തപ്പെടുന്നു. അന്റാർട്ടിക്കൻ ഉപദ്വീപിലെ കാലാവസ്ഥാ ഗവേഷണകേന്ദ്രമാണ് എസ്പരാൻസ. ദക്ഷിണധ്രുവത്തിലെ മഞ്ഞു പാളികൾ അതിവേഗം അലിയുന്നതായ വാർത്തകളെ സ്ഥിരീകരിക്കുന്ന തെളിവ് കൂടിയാണ് അന്തരീക്ഷോഷ്മാവിലെ വൻവർധനവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കടുത്തവേനലിൽ More
 

അന്റാർട്ടിക്കയിലെ എസ്പരാൻസയിൽ 18.3 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഊഷ്മാവാണ് എസ്പരാൻസയിൽ രേഖപ്പെടുത്തിയതെന്ന് ലോക കാലാവസ്ഥാ കേന്ദ്രം വിലയിരുത്തി. 19. 8 ഡിഗ്രിയാണ് അന്റാർട്ടിക്കൻ മേഖലയിൽ ആകമാനം ഇതേവരെ
രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ഊഷ്മാവ്. ആഗോള താപനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതിനിടെ എസ്പരാൻസയിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ ഉത്കണ്ഠാജനകമാണെന്ന് വിലയിരുത്തപ്പെടുന്നു. അന്റാർട്ടിക്കൻ ഉപദ്വീപിലെ കാലാവസ്ഥാ ഗവേഷണകേന്ദ്രമാണ് എസ്പരാൻസ. ദക്ഷിണധ്രുവത്തിലെ മഞ്ഞു പാളികൾ അതിവേഗം അലിയുന്നതായ വാർത്തകളെ സ്ഥിരീകരിക്കുന്ന തെളിവ് കൂടിയാണ് അന്തരീക്ഷോഷ്മാവിലെ വൻവർധനവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

കടുത്തവേനലിൽ പോലും എസ്പരാൻസയിൽ ഇത്ര ഉയർന്ന ഊഷ്മാവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡബ്ള്യൂ എം ഒ വക്താവ് ക്ലെയർ നുള്ളിസ് പറഞ്ഞു. ഇതിനുമുൻപ് 2015-ലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്- 17.5 ഡിഗ്രി സെൽഷ്യസ്. ഭൂമിയിൽ അന്തരീക്ഷോഷ്മാവ് വർധിച്ചുവരുന്ന മേഖലകളിൽ ഒന്നായി അന്റാർട്ടിക്ക മാറിയിട്ടുണ്ട്. ആർട്ടിക്ക് പ്രദേശത്തെപ്പറ്റി നാം ഒരുപാട് കേൾക്കുന്നുണ്ട്. പക്ഷേ ഉപദ്വീപിന്റെ ഈ ഭാഗത്ത് ചൂട് അതിവേഗം വർധിക്കുകയാണ്-നുള്ളിസ് പറഞ്ഞു.

ആഗോള താപനമാണ് അന്റാർട്ടിക്കയിലെ മാറ്റങ്ങൾക്ക് കാരണമെന്ന് ശാസ്ത്രലോകം പറയുന്നു. ദക്ഷിണധ്രുവത്തിലെ പടുകൂറ്റൻ മഞ്ഞുപാളികൾ ഉരുകുകയാണ്. താപനില ഈ നിലയിൽ വർധിച്ചാൽ മഞ്ഞുരുക്കത്തിന്റെ ഗതിവേഗം കൂടും. സമുദ്രജല നിരപ്പ് പത്തടിയോളം ( ഏതാണ്ട് മൂന്നു മീറ്റർ )വർധിക്കും. 1979നും 2017 നും ഇടയ്ക്കുള്ള മുപ്പത്തിയെട്ട് വർഷങ്ങൾക്കിടയിൽ അന്റാർട്ടിക്കൻ മഞ്ഞുരുക്കത്തിൽ ആറിരട്ടി വർധനവുണ്ടായെന്നാണ് ഡബ്ള്യൂ എം ഒ യുടെ കണക്കുകൾ പറയുന്നത്.