വില കുറയ്ക്കൂ, വില കുറയ്ക്കൂ, പെട്രോൾ ഡീസൽ വില കുറയ്ക്കൂ… ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂർ

Shashi Tharoor ഇന്ധന വിലവർധനവിനെതിരെ തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തിയ സമരത്തിൻ്റെ മുൻ നിരയിൽ ശശി തരൂർ. പ്രതീകാത്മകമായി ഓട്ടോ റിക്ഷ കെട്ടിവലിച്ചാണ് സമരം നടത്തിയത്. പെട്രോളിൻ്റെയും ഡീസലിൻ്റെയും വില ദിവസം തോറും കുതിച്ചുയർന്നിട്ടും നടപടിയൊന്നും സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ചാണ് സമര പരിപാടി അരങ്ങേറിയത്. Shashi Tharoor ഐ എൻ ടി യു സി തൊഴിലാളി യൂണിയൻ നടത്തിയ സമരത്തിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും എതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. ഇന്ധന വിലവർധനവ് ഒരു തരത്തിലും More
 

Shashi Tharoor

ഇന്ധന വിലവർധനവിനെതിരെ തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തിയ സമരത്തിൻ്റെ മുൻ നിരയിൽ ശശി തരൂർ. പ്രതീകാത്മകമായി ഓട്ടോ റിക്ഷ കെട്ടിവലിച്ചാണ് സമരം നടത്തിയത്. പെട്രോളിൻ്റെയും ഡീസലിൻ്റെയും വില ദിവസം തോറും കുതിച്ചുയർന്നിട്ടും നടപടിയൊന്നും സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ചാണ് സമര പരിപാടി അരങ്ങേറിയത്. Shashi Tharoor

ഐ എൻ ടി യു സി തൊഴിലാളി യൂണിയൻ നടത്തിയ സമരത്തിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും എതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. ഇന്ധന വിലവർധനവ് ഒരു തരത്തിലും ന്യായീകരിക്കാനാവാത്തതാണെന്ന് ശശി തരൂർ പറഞ്ഞു. അന്യായമായ ഈ വില വർധനവ് പകൽക്കൊള്ളയാണ്. ഇന്ധന വില പിടിച്ചു നിർത്തുന്നതിൽ ഇരുസർക്കാരുകളും തികഞ്ഞ പരാജയമാണ്.

അമിതമായ ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ചുളള സമരത്തിൻ്റെ വീഡിയോ ശശി തരൂർ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഇന്ധന വില കുറയ്ക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഒരു ഓട്ടോറിക്ഷ പ്രതീകാത്മകമായി കെട്ടിവലിച്ചെന്നും നൂറിലധികം ഓട്ടോകൾ പ്രതിഷേധത്തിൽ പങ്കെടുത്തെന്നുമാണ് ട്വീറ്റ്.