ശത്രുഘ്‌നൻ സിൻഹ കലിപ്പിലാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത പരിഹാസവും രൂക്ഷ വിമർശനങ്ങളുമായി വിമത ബി ജെ പി നേതാവ് ശത്രുഘ്നൻ സിൻഹ വീണ്ടും രംഗത്തെത്തി. ട്വിറ്ററിലാണ് സിൻഹ മോദിക്കെതിരെ അങ്കം കുറിച്ചിട്ടുള്ളത്. ” പുറത്തുപോവുന്ന സെർജി ” എന്ന മുന വെച്ച പരിഹാസത്തോടെ തുടങ്ങുന്ന ട്വീറ്റുകൾ മോദിയുടെ പൊതുയോഗങ്ങളെ നിശിതമായി വിമർശിക്കുന്നു. വിലയ്ക്കെടുത്ത ആൾക്കൂട്ടമാണ് മോദിയുടെ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നത്. അവർ കാശു വാങ്ങി നടത്തിപ്പുകാർ പറയുന്നതുപോലെ ചെയ്യുന്നു. കൈയടിക്കാനുള്ള സിഗ്നൽ കിട്ടിയാൽ കൈയടിക്കുന്നു. ആർപ്പുവിളിക്കാനുള്ള നിർദേശം ലഭിച്ചാലുടൻ ആർപ്പു More
 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത പരിഹാസവും രൂക്ഷ വിമർശനങ്ങളുമായി വിമത ബി ജെ പി നേതാവ് ശത്രുഘ്‌നൻ സിൻഹ വീണ്ടും രംഗത്തെത്തി.

ട്വിറ്ററിലാണ് സിൻഹ മോദിക്കെതിരെ അങ്കം കുറിച്ചിട്ടുള്ളത്. ” പുറത്തുപോവുന്ന സെർജി ” എന്ന മുന വെച്ച പരിഹാസത്തോടെ തുടങ്ങുന്ന ട്വീറ്റുകൾ മോദിയുടെ പൊതുയോഗങ്ങളെ നിശിതമായി വിമർശിക്കുന്നു. വിലയ്ക്കെടുത്ത ആൾക്കൂട്ടമാണ് മോദിയുടെ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നത്. അവർ കാശു വാങ്ങി നടത്തിപ്പുകാർ പറയുന്നതുപോലെ ചെയ്യുന്നു. കൈയടിക്കാനുള്ള സിഗ്നൽ കിട്ടിയാൽ കൈയടിക്കുന്നു. ആർപ്പുവിളിക്കാനുള്ള നിർദേശം ലഭിച്ചാലുടൻ ആർപ്പു വിളിക്കുന്നു.

കനവും കാമ്പുമുള്ള പ്രസംഗങ്ങൾ നടത്താൻ ട്വീറ്റിൽ സിൻഹ മോദിയെ ഉപദേശിക്കുന്നുണ്ട്. പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന പ്രസംഗങ്ങൾ കേട്ടിരിക്കുന്നത് അരോചകമായിരിക്കുന്നു. ഭരണത്തിന്റെ പടിയിറങ്ങുന്ന ഈ അവസാന നിമിഷത്തിലെങ്കിലും നേരെ ചൊവ്വേ കാര്യങ്ങൾ പറയാൻ മോദി തയ്യാറാവണം.

ബി ജെ പി അനുകൂല ചാനൽ അഭിമുഖങ്ങളെയും സിൻഹ കണക്കറ്റ് വിമർശിക്കുന്നുണ്ട്. ചാനലുകാരെ കാശു കൊടുത്ത് വിലയ്ക്ക് വാങ്ങരുത്. കാശു കൊടുത്താൽ വഴങ്ങാത്തവരും ദേശതാൽപ്പര്യം മുൻനിർത്തി പ്രവർത്തിക്കുന്നവരുമായ രവീഷ് കുമാറിനെയോ പ്രസൂൺ ബാജ്‌പേയിയെയോ പോലുള്ള മാധ്യമ പ്രവർത്തകരുമായി സംവദിക്കാൻ തയ്യാറാവണം. പാദസേവകരല്ലാത്ത, പണം കൊണ്ടോ അധികാരമുപയോഗിച്ചോ സ്വാധീനിക്കാനാവാത്ത പത്രക്കാരെ വിളിച്ചു കൂട്ടി പത്രസമ്മേളനം നടത്തണം.

വൺമാൻ ഷോയും റ്റുമെൻ ആർമിയുമല്ല രാജ്യത്തിനാവശ്യമെന്നും ട്വീറ്റിൽ കുറ്റപ്പെടുത്തുന്നു.