തനിക്കും ഭാര്യയ്ക്കും നേരെ ആക്രമണം, പിന്നിൽ സോണിയ ഗാന്ധിയെന്ന് അർണാബ് ഗോസ്വാമി

റിപ്പബ്ലിക്ക് ടി വി ചാനലിൻ്റെ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമി, ഭാര്യ സാമ്യബ്രത റായ് എന്നിവരെ കാർ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. മുംബൈയിലെ എൻ എം ജോഷി മാർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നു വെളുപ്പിനാണ് സംഭവം നടന്നത്. വർളിയിലുള്ള ചാനൽ ഓഫീസിൽ നിന്ന് വീട്ടിലേക്കു മടങ്ങും വഴി ബൈക്കിലെത്തിയ രണ്ടംഗ സംഘം തന്നെയും ഭാര്യയെയും ആക്രമിച്ചെന്നാണ് അർണാബ് നൽകിയ പരാതിയിൽ പറയുന്നത്. രണ്ടുപേർ ബൈക്കിലെത്തി കാറിനെ ഓവർടേക്കു ചെയ്ത് നിർത്തി. More
 

റിപ്പബ്ലിക്ക് ടി വി ചാനലിൻ്റെ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമി, ഭാര്യ സാമ്യബ്രത റായ് എന്നിവരെ കാർ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. മുംബൈയിലെ എൻ എം ജോഷി മാർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നു വെളുപ്പിനാണ് സംഭവം നടന്നത്. വർളിയിലുള്ള ചാനൽ ഓഫീസിൽ നിന്ന് വീട്ടിലേക്കു മടങ്ങും വഴി ബൈക്കിലെത്തിയ രണ്ടംഗ സംഘം തന്നെയും ഭാര്യയെയും ആക്രമിച്ചെന്നാണ് അർണാബ് നൽകിയ പരാതിയിൽ പറയുന്നത്. രണ്ടുപേർ ബൈക്കിലെത്തി കാറിനെ ഓവർടേക്കു ചെയ്ത് നിർത്തി. അസഭ്യങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ട് കാറിൻ്റെ ഗ്ലാസിൽ ഇടിച്ചു. ഗ്ലാസ് തകർക്കാൻ അവർക്ക് കഴിഞ്ഞില്ല. പിൻസീറ്റിൽ ഇരുന്നിരുന്ന ആൾ പോക്കറ്റിൽ നിന്ന്‌ ഒരു കുപ്പിയെടുത്ത് അതിനുള്ളിലെ ദ്രാവകം ഗ്ലാസിലൊഴിച്ചു – അർണാബ് പരാതിയിൽ പറയുന്നു. ദേഹോപദ്രവം ഏറ്റില്ലെന്നാണ് സൂചന.

കോൺഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധിയാണ് ആക്രമണത്തിന് പിന്നിലെന്ന് അർണാബ് ആരോപിച്ചു. ആക്രമണം വാർത്തയായതോടെ കോൺഗ്രസ് നേതാവ് അൽക്ക ലാമ്പയിട്ട “യുവ കോൺഗ്രസ് സിന്ദാബാദ് ” എന്ന ട്വീറ്റടക്കം ഉദ്ധരിച്ചാണ് അർണാബിൻ്റെ ആരോപണം.

പൽഘാറിൽ ഹിന്ദു സന്യാസിമാർക്കു നേരെയുണ്ടായ ആക്രമണത്തിലടക്കം കോൺഗ്രസിനു പങ്കുണ്ട്. അത് തുറന്നു കാട്ടിയതിൻ്റെ പേരിലാണ് സോണിയയും ഏതാനും ചില കോൺഗ്രസ് നേതാക്കളും തനിക്കുനേരെ തിരിഞ്ഞത്. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അപ്രിയകരമായ സത്യങ്ങളാണ് താൻ വിളിച്ചു പറയുന്നത്. തനിക്കും റിപ്പബ്ലിക്ക് ടി വി ക്കും നേരെ ആക്രമണം നടത്താനുള്ള കോൺഗ്രസ് നേതാക്കളുടെ നീക്കങ്ങളെ കുറിച്ച് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പരാതിക്കാരൻ പറയുന്നു.