സ്പ്രിങ്ക്ളറിൽ സർക്കാറിന് തിരിച്ചടി

സ്പ്രിങ്ക്ളർ വിവാദത്തിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോവിഡ് ദുരന്തത്തിന് പിന്നാലെ ഡാറ്റ ദുരന്തം ഉണ്ടാക്കരുത് എന്ന് കോടതി സർക്കാറിനെ ഓർമിപ്പിച്ചു. മെഡിക്കൽ ഡാറ്റ അതീവ പ്രാധാന്യമുള്ളതാണെന്ന് അഭിപ്രായപ്പെട്ട കോടതി സ്പ്രിങ്ക്ളർ കമ്പനിയുടെ കൈവശം ഈ ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പു നൽകാനാവുമോ എന്ന് എടുത്തു ചോദിച്ചു. സർക്കാറിന് കീഴിൽ ഒരു ഐ ടി വകുപ്പുണ്ടായിട്ടും ഇത്തരം വിവരങ്ങൾ അവർക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലേ. നിയമവകുപ്പുമായി ആലോചിക്കാതെ എന്തുകൊണ്ടാണ് ഐ ടി വകുപ്പ് ഒറ്റയ്ക്ക് തീരുമാനം എടുത്തതെന്ന് More
 

സ്പ്രിങ്ക്ളർ വിവാദത്തിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോവിഡ് ദുരന്തത്തിന് പിന്നാലെ ഡാറ്റ ദുരന്തം ഉണ്ടാക്കരുത് എന്ന് കോടതി സർക്കാറിനെ ഓർമിപ്പിച്ചു. മെഡിക്കൽ ഡാറ്റ അതീവ പ്രാധാന്യമുള്ളതാണെന്ന് അഭിപ്രായപ്പെട്ട കോടതി സ്പ്രിങ്ക്ളർ കമ്പനിയുടെ കൈവശം ഈ ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പു നൽകാനാവുമോ എന്ന് എടുത്തു ചോദിച്ചു.

സർക്കാറിന് കീഴിൽ ഒരു ഐ ടി വകുപ്പുണ്ടായിട്ടും ഇത്തരം വിവരങ്ങൾ അവർക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലേ. നിയമവകുപ്പുമായി ആലോചിക്കാതെ എന്തുകൊണ്ടാണ് ഐ ടി വകുപ്പ് ഒറ്റയ്ക്ക് തീരുമാനം എടുത്തതെന്ന് വ്യക്തമാണം. ഏതു സാഹചര്യത്തിലാണ് കേസിൻ്റെ അധികാര പരിധി ന്യൂയോർക്കിലായത് എന്ന് കോടതി ആരാഞ്ഞു. നിർണായക വിവരങ്ങൾ ശേഖരിക്കുന്നില്ല എന്ന സർക്കാർ വാദം അംഗീകരിക്കാനാവില്ല. വിശദമായ സത്യവാങ്ങ്മൂലം നാളെ സമർപ്പിക്കണമെന്നും കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. സ്പ്രിങ്ക്ളറിന് നൽകുന്ന ഡാറ്റ ചോർന്നാൽ സർക്കാർ മാത്രമാകും ഉത്തരവാദിയെന്ന് ഓർമിപ്പിച്ച കോടതി ഈ മാസം 24 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.