യുവതിയുടെ കൊലപാതകം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കൊല്ലം: ഭർത്ത്യഗൃഹത്തിൽ പട്ടിണിക്കിട്ട് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി (കൊട്ടാരക്കര റൂറൽ) സംഭവത്തിൽ വിശദമായ റിപ്പോർട്ട് മൂന്നാഴ്ചകകം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം കെ. മോഹൻ കുമാർ ആവശ്യപ്പെട്ടു. മാതാപിതാകളിൽ നിന്ന് സ്ത്രീധനതുക ഈടാക്കാൻ വേണ്ടി യുവതിയെ പട്ടിണിക്കിട്ടെന്നും ദുർമന്ത്രവാദം നടത്തിയെന്നും റിപ്പോർട്ടുകൾ ഉള്ളതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് ഏപ്രിൽ 26 ന് കൊട്ടാരക്കര നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. More
Apr 1, 2019, 18:22 IST
കൊല്ലം: ഭർത്ത്യഗൃഹത്തിൽ പട്ടിണിക്കിട്ട് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കൊല്ലം ജില്ലാ പോലീസ് മേധാവി (കൊട്ടാരക്കര റൂറൽ) സംഭവത്തിൽ വിശദമായ റിപ്പോർട്ട് മൂന്നാഴ്ചകകം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം കെ. മോഹൻ കുമാർ ആവശ്യപ്പെട്ടു.
മാതാപിതാകളിൽ നിന്ന് സ്ത്രീധനതുക ഈടാക്കാൻ വേണ്ടി യുവതിയെ പട്ടിണിക്കിട്ടെന്നും ദുർമന്ത്രവാദം നടത്തിയെന്നും റിപ്പോർട്ടുകൾ ഉള്ളതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് ഏപ്രിൽ 26 ന് കൊട്ടാരക്കര നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.