ഛത്തീസ്ഗഡിൽ ടി ഷർട്ടിനും ജീൻസിനും വിലക്ക്, സർക്കാർ ജീവനക്കാർ ” മാന്യമായ ” വസ്ത്രം ധരിച്ചെത്തണമെന്ന്‌ കളക്ടറുടെ ഉത്തരവ്

ഓഫീസിൽ വരുമ്പോൾ ” മാന്യമായ ” വസ്ത്രം ധരിക്കണമെന്നും ടി ഷർട്, ജീൻസ്, കടുപ്പമേറിയ നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ പാടില്ലെന്നും ഉത്തരവിറക്കി ഛത്തീസ്ഗഡിലെ ബിജാപ്പൂർ കളക്ടർ. സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശിച്ചിട്ടുള്ള മാന്യമായ ഫോർമൽ വസ്ത്രങ്ങൾക്ക് പകരം ജീവനക്കാരിൽ പലരും ടി ഷർട്ടുകളും ജീൻസും കളർഫുൾ ഡ്രസ്സുകളും ധരിച്ച് ഓഫീസിൽ വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചട്ടപ്രകാരം ഇത് അനുവദനീയമല്ല. സർക്കാർ ജീവനക്കാർ ലാളിത്യമുള്ള ഫോർമൽ വസ്ത്രങ്ങൾ ധരിച്ചാവണം ജോലിസ്ഥലത്ത് എത്തേണ്ടത്. ക്ലാസ് ഫോർ ജീവനക്കാരിൽ പലരും ജോലിസമയത്ത് ധരിക്കേണ്ട More
 

ഓഫീസിൽ വരുമ്പോൾ ” മാന്യമായ ” വസ്ത്രം ധരിക്കണമെന്നും ടി ഷർട്, ജീൻസ്, കടുപ്പമേറിയ നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ പാടില്ലെന്നും ഉത്തരവിറക്കി ഛത്തീസ്ഗഡിലെ ബിജാപ്പൂർ കളക്ടർ. സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശിച്ചിട്ടുള്ള മാന്യമായ ഫോർമൽ വസ്ത്രങ്ങൾക്ക് പകരം ജീവനക്കാരിൽ പലരും ടി ഷർട്ടുകളും ജീൻസും കളർഫുൾ ഡ്രസ്സുകളും ധരിച്ച് ഓഫീസിൽ വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചട്ടപ്രകാരം ഇത് അനുവദനീയമല്ല. സർക്കാർ ജീവനക്കാർ ലാളിത്യമുള്ള ഫോർമൽ വസ്ത്രങ്ങൾ ധരിച്ചാവണം ജോലിസ്ഥലത്ത് എത്തേണ്ടത്.

ക്ലാസ് ഫോർ ജീവനക്കാരിൽ പലരും ജോലിസമയത്ത് ധരിക്കേണ്ട യൂണിഫോമുകൾ ഒഴിവാക്കി ഇഷ്ടമുള്ള വസ്ത്രം ധരിച്ചെത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതും നിരോധിച്ചതായും ഉത്തരവിൽ പറയുന്നു. യൂണിഫോമിനും വാഷിങിനും അനുവദിച്ചിട്ടുള്ള അലവൻസുകൾ കൈപ്പറ്റിക്കൊണ്ടാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ന കുറ്റപ്പെടുത്തലും ഉത്തരവിലുണ്ട്. മേലിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പറയുന്നു. ഏതാനും ദിവസം മുൻപാണ് സർക്കാർ ജീവനക്കാർ ഓഫീസിൽ ” അനുവദനീയമായതും തമിഴ് സംസ്കാരം പ്രതിഫലിപ്പിക്കുന്നതുമായ ” വസ്ത്രങ്ങൾ ധരിച്ചുമാത്രം എത്തണം എന്ന ഉത്തരവ് തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ചത്.