അടുത്തയാഴ്ച മുതൽ സ്കൂൾ തുറക്കാനുള്ള തീരുമാനം മാറ്റി തമിഴ്നാട്

School Re-opening സ്കൂൾ തുറക്കൽ തീരുമാനം മാറ്റിവെച്ച് തമിഴ്നാട് സർക്കാർ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് 9-12 ക്ലാസ്സ് കുട്ടികൾക്ക് അടുത്തയാഴ്ച മുതൽ ക്ലാസ്സ് ആരംഭിക്കാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം സംബന്ധിച്ച ആശങ്കയും അനിശ്ചിതത്വവും തുടരുന്നതിനാൽ നവംബർ 16 മുതൽ ഉയർന്ന ക്ലാസ്സുകളിലെ കുട്ടികൾക്ക് മാത്രമായി പരിമിതമായ രീതിയിലെങ്കിലും ക്ലാസ്സുകൾ ആരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയുകയാണ്. ഡിസംബർ 2 മുതൽ ഗവേഷണ വിദ്യാർഥികൾക്കും സയൻസ്, ടെക്നോളജി വിഭാഗങ്ങളിലെ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും മാത്രമായി More
 

School Re-opening

സ്കൂൾ തുറക്കൽ തീരുമാനം മാറ്റിവെച്ച് തമിഴ്നാട് സർക്കാർ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് 9-12 ക്ലാസ്സ് കുട്ടികൾക്ക് അടുത്തയാഴ്ച മുതൽ ക്ലാസ്സ് ആരംഭിക്കാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം സംബന്ധിച്ച ആശങ്കയും അനിശ്ചിതത്വവും തുടരുന്നതിനാൽ നവംബർ 16 മുതൽ ഉയർന്ന ക്ലാസ്സുകളിലെ കുട്ടികൾക്ക് മാത്രമായി പരിമിതമായ രീതിയിലെങ്കിലും ക്ലാസ്സുകൾ ആരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയുകയാണ്.

ഡിസംബർ 2 മുതൽ ഗവേഷണ വിദ്യാർഥികൾക്കും സയൻസ്, ടെക്നോളജി വിഭാഗങ്ങളിലെ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും മാത്രമായി കോളെജ്, സർവകലാശാല ക്ലാസ്സുകൾ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. അവർക്കും നവംബർ 16-ന് തുടങ്ങാനിരുന്ന ക്ലാസ്സുകളാണ് ഡിസംബർ 2 ലേക്ക് മാറ്റിയത്.

തിങ്കളാഴ്ച മാതാപിതാക്കളുമായും അധ്യാപകരുമായും സംസ്ഥാനവ്യാപകമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച അഭിപ്രായം സർക്കാർ പുനഃപരിശോധിച്ചത്. ഒരു ചെറിയ വിഭാഗം രക്ഷിതാക്കൾ സ്കൂളുകൾ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭൂരിഭാഗവും അതിനെ എതിർത്തു. രക്ഷിതാക്കളുടെ കോവിഡ് ഭീതി കണക്കിലെടുത്താണ് തീരുമാനം വീണ്ടും മാറ്റുന്നത്.

11,415 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. 7.5 ലക്ഷത്തിലധികം പേർ രോഗബാധിതരായി. രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് തമിഴ്നാട്.സംസ്ഥാനത്ത് ഇന്നലെ 2,184 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 28 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

സ്കൂളുകൾ തിടുക്കപ്പെട്ട് തുറക്കാനുള്ള സർക്കാർ തീരുമാനത്തെ പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചിരുന്നു. സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് അടുത്തവർഷം ജനുവരിയിൽ, അതും അന്നത്തെ സ്ഥിതിഗതികൾ പരിഗണിച്ചു മാത്രമേ തീരുമാനം എടുക്കാവൂ എന്നാണ് സ്റ്റാലിൻ അഭിപ്രായപ്പെട്ടത്.

രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതൽ രാജ്യത്തുടനീളമുള്ള സ്കൂളുകൾ അടഞ്ഞു കിടക്കുകയാണ്. ഏഴുമാസത്തിലേറെയായി തമിഴ്‌നാട്ടിലടക്കം സ്കൂളുകൾ പ്രവർത്തിക്കുന്നില്ല. അൺലോക്ക് 5 മാർഗനിർദേശങ്ങൾ പ്രകാരം കർശന സുരക്ഷാ പ്രോട്ടോക്കോളുകളോടെ സ്കൂളുകൾ വീണ്ടും തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാരുകൾ മടിച്ചു നില്ക്കുകയാണ്.