കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ടെക്ജൻഷ്യ പ്രചോദനമായി മാറുമെന്ന് മുഖ്യമന്ത്രി

Techgentsia ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂളായി തിരഞ്ഞെടുക്കപ്പെട്ട ‘വീ കൺസോൾ’ എന്ന മൊബൈൽ ആപ്പിൻ്റെ നിർമാതാക്കളായ ടെക്ജൻഷ്യയെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക്പോസ്റ്റ്. കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്കാകെ അഭിമാനമാണ് ടെക്ജൻഷ്യയെന്ന് അദ്ദേഹം പറയുന്നു.Techgentsia ………. ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂൾ ആയി കേരളത്തിലെ സ്റ്റാർട്ടപ്പായ ടെക്ജൻഷ്യ നിർമ്മിച്ച ‘വീ കൺസോൾ’ എന്ന ആപ്പ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സുരക്ഷിതവും തദ്ദേശീയവുമായ വീഡിയോ കോൺഫറൻസ് ആപ്പ് നിർമ്മിക്കുന്നതിനായി കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ഇന്നവേഷൻ ചാലഞ്ചിൽ പങ്കെടുത്താണ് More
 

Techgentsia

ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂളായി തിരഞ്ഞെടുക്കപ്പെട്ട ‘വീ കൺസോൾ’ എന്ന മൊബൈൽ ആപ്പിൻ്റെ നിർമാതാക്കളായ ടെക്ജൻഷ്യയെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക്പോസ്റ്റ്. കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്കാകെ അഭിമാനമാണ് ടെക്ജൻഷ്യയെന്ന് അദ്ദേഹം പറയുന്നു.Techgentsia

……….

ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂൾ ആയി കേരളത്തിലെ സ്റ്റാർട്ടപ്പായ ടെക്ജൻഷ്യ നിർമ്മിച്ച ‘വീ കൺസോൾ’ എന്ന ആപ്പ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സുരക്ഷിതവും തദ്ദേശീയവുമായ വീഡിയോ കോൺഫറൻസ് ആപ്പ് നിർമ്മിക്കുന്നതിനായി കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ഇന്നവേഷൻ ചാലഞ്ചിൽ പങ്കെടുത്താണ് ടെക്ജൻഷ്യ ഈ നേട്ടം കൈവരിച്ചത്. പന്ത്രണ്ടായിരത്തിലേറെ കമ്പനികൾ സമർപ്പിച്ച ഉത്പന്നങ്ങളിൽ നിന്നാണ് വീ കൺസോളിനെ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തത്.

കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്കാകെ അഭിമാനമായി മാറിയിരിക്കുകയാണ് ടെക്ജൻഷ്യ. ഈ നേട്ടത്തിൽ അവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇനിയും ഒരുപാട് വലിയ ഉയരങ്ങളിലെത്താൻ അവർക്കാകട്ടെ. ടെക്ജൻഷ്യ കൈവരിച്ച നേട്ടം കേരളത്തിലെ മറ്റു സ്റ്റാർട്ടപ്പ് സംരംഭകർക്ക് പ്രചോദനമായി മാറട്ടെ എന്ന് ആശംസിക്കുന്നു.

allowfullscreen