ഒട്ടേറെ കാര്യങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കാൻ അർഹതയുള്ളയാളാണ് താനെന്ന് ട്രംപ്

നീതിപൂർവം നൽകുകയാണെങ്കിൽ പലേ കാര്യങ്ങൾക്കും നൊബേൽ പുരസ്കാരം ലഭിക്കാൻ അർഹതയുള്ള വ്യക്തിയാണ് താനെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ മുൻകൈയിൽ കശ്മീർ പ്രശ്നം രമ്യമായി പരിഹരിക്കാനായാൽ നൊബേൽ കിട്ടാൻ ഇടയുണ്ട് എന്ന പത്രറിപ്പോർട്ടറുടെ പരാമർശത്തിനുള്ള മറുപടിയായാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം. നീതിപൂർവമാണ് അത് നൽകുന്നതെങ്കിൽ നിരവധി കാര്യങ്ങളിൽ നൊബേൽ നേടാൻ അർഹതയുണ്ടെന്നാണ് തന്റെ പക്ഷം. എന്നാൽ അങ്ങിനെയല്ല കാര്യങ്ങൾ. ഉദാഹരണത്തിന്, പ്രസിഡന്റായ ഉടനെ ഒബാമക്ക് അവർ നൊബേൽ കൊടുത്തു. ഒബാമക്ക് തന്നെ അറിയില്ല എന്തിനാണ് അദ്ദേഹത്തിന് More
 

നീതിപൂർവം നൽകുകയാണെങ്കിൽ പലേ കാര്യങ്ങൾക്കും നൊബേൽ പുരസ്‌കാരം ലഭിക്കാൻ അർഹതയുള്ള വ്യക്തിയാണ് താനെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ മുൻകൈയിൽ കശ്‍മീർ പ്രശ്‍നം രമ്യമായി പരിഹരിക്കാനായാൽ നൊബേൽ കിട്ടാൻ ഇടയുണ്ട് എന്ന പത്രറിപ്പോർട്ടറുടെ പരാമർശത്തിനുള്ള മറുപടിയായാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം.

നീതിപൂർവമാണ്‌ അത് നൽകുന്നതെങ്കിൽ നിരവധി കാര്യങ്ങളിൽ നൊബേൽ നേടാൻ അർഹതയുണ്ടെന്നാണ് തന്റെ പക്ഷം. എന്നാൽ അങ്ങിനെയല്ല കാര്യങ്ങൾ. ഉദാഹരണത്തിന്, പ്രസിഡന്റായ ഉടനെ ഒബാമക്ക് അവർ നൊബേൽ കൊടുത്തു. ഒബാമക്ക് തന്നെ അറിയില്ല എന്തിനാണ് അദ്ദേഹത്തിന് നൊബേൽ സമ്മാനം കിട്ടിയതെന്ന്- ട്രംപ് പരിഹസിച്ചു. പ്രസിഡന്റായി പതിനഞ്ച് സെക്കൻഡ് ഇരുന്നപ്പോഴേക്കും ഒബാമക്ക് നൊബേൽ ലഭിച്ചിരുന്നു. ഉത്തരകൊറിയൻ വിഷയത്തിൽ തന്റെ നിലപാടിനുള്ള അംഗീകാരമായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ നൊബേൽ സമ്മാനത്തിന് തന്റെ പേര് ശുപാർശ ചെയ്തിട്ടുണ്ടെന്നു ട്രംപ് നേരത്തേ അവകാശപ്പെട്ടിരുന്നു. കൊറിയൻ സിറിയൻ വിഷയങ്ങളിൽ തന്റെ പ്രവർത്തനങ്ങൾ നൊബേൽ ബഹുമതി നേടിത്തരുമെന്ന പ്രതീക്ഷയില്ലെന്ന് ട്രംപ് പറഞ്ഞു.

ഇരുരാജ്യങ്ങൾക്കും സമ്മതമാണെങ്കിൽ കശ്‍മീർ വിഷയത്തിൽ ഇടപെടാൻ ഒരുക്കമാണെന്ന മുൻനിലപാട് ട്രംപ് ആവർത്തിച്ചു. താൻ അങ്ങേയറ്റം മികച്ച മധ്യസ്ഥനായിരിക്കും. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ സഹായിക്കാൻ ഒരുക്കമാണ്. രണ്ടുമാസം മുൻപ് വൈറ്റ് ഹൌസിൽ വെച്ച് ഇമ്രാൻഖാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് കശ്‍മീർ വിഷയത്തിൽ മധ്യവർത്തിയാവാമെന്ന വാഗ്ദാനം ട്രംപ് മുന്നോട്ടുവെക്കുന്നത്. എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ വാഗ്ദാനം ഇന്ത്യ ഉടനടി നിരസിച്ചിരുന്നു. കശ്‍മീർ ഉഭയകക്ഷി പ്രശ്നമാണെന്നും ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ അത് പരിഹരിക്കാനാവൂ എന്നുമാണ് ഇക്കാര്യത്തിൽ ഇന്ത്യ തുടർന്നുപോരുന്ന നിലപാട്.