ഒന്നിനുപിറകേ ഒന്നായി നുണകളും അപവാദ പ്രചരണവും, ട്രമ്പിൻ്റെ ലൈവ് പരിപാടി ഇടയ്ക്കുവെച്ച് നിർത്തി ടെലിവിഷൻ നെറ്റ്‌വർക്കുകൾ

Trump പ്രസിഡന്റ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുഎന്ന്ബോധ്യമായതിനെത്തുടർന്ന് തെരഞ്ഞെടുപ്പിന് ശേഷമുള്ള ഡൊണാൾഡ് ട്രമ്പിൻ്റെ ആദ്യ ലൈവ് പരിപാടി ഇടയ്ക്കുവെച്ച് നിർത്തി അമേരിക്കൻ ടെലിവിഷൻ നെറ്റ്വർക്കുകൾ. ഡെമോക്രാറ്റുകൾ നിയമവിരുദ്ധമായ വോട്ടുകൾ ഉപയോഗിച്ച് തങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് പ്രകിയ അപഹരിക്കാൻ ശ്രമിക്കുന്ന തായി ആരോപിച്ച ട്രമ്പ് തൻ്റെ 17 മിനിറ്റ് പ്രസംഗത്തിൽ ഉടനീളം ആക്രമണാത്മകവും തെളിവില്ലാത്തതുമായ അവകാശവാദങ്ങളുടെ ഒരു പ്രളയം തന്നെയാണ് അഴിച്ചുവിട്ടത്. Trump ഇവിടെ തങ്ങൾ പ്രസിഡന്റിനെ തടസ്സപ്പെടുത്തുക മാത്രമല്ല, പ്രസിഡന്റിനെ തിരുത്തുകയും ചെയ്യുന്ന അസാധാരണമായ അവസ്ഥയിലാണെന്ന്പ റഞ്ഞുകൊണ്ടാണ് എംഎസ്എൻബിസി More
 

Trump
പ്രസിഡന്റ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുഎന്ന്ബോധ്യമായതിനെത്തുടർന്ന് തെരഞ്ഞെടുപ്പിന് ശേഷമുള്ള ഡൊണാൾഡ് ട്രമ്പിൻ്റെ ആദ്യ ലൈവ് പരിപാടി ഇടയ്ക്കുവെച്ച് നിർത്തി അമേരിക്കൻ ടെലിവിഷൻ നെറ്റ്‌വർക്കുകൾ. ഡെമോക്രാറ്റുകൾ നിയമവിരുദ്ധമായ വോട്ടുകൾ ഉപയോഗിച്ച് തങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് പ്രകിയ അപഹരിക്കാൻ ശ്രമിക്കുന്ന തായി ആരോപിച്ച ട്രമ്പ് തൻ്റെ 17 മിനിറ്റ് പ്രസംഗത്തിൽ ഉടനീളം ആക്രമണാത്മകവും തെളിവില്ലാത്തതുമായ അവകാശവാദങ്ങളുടെ ഒരു പ്രളയം തന്നെയാണ് അഴിച്ചുവിട്ടത്. Trump

ഇവിടെ തങ്ങൾ പ്രസിഡന്റിനെ തടസ്സപ്പെടുത്തുക മാത്രമല്ല, പ്രസിഡന്റിനെ തിരുത്തുകയും ചെയ്യുന്ന അസാധാരണമായ അവസ്ഥയിലാണെന്ന്പ റഞ്ഞുകൊണ്ടാണ് എം‌എസ്‌എൻ‌ബി‌സി അവതാരകൻ ബ്രയാൻ വില്യംസ് തത്സമയ പരിപാടി ഇടയ്ക്കുവെച്ച് അവസാനിപ്പിച്ചത്. എൻ‌ബി‌സിയും എ‌ബി‌സി ന്യൂസും ട്രമ്പിൻ്റെ പരിപാടി ഇടയ്ക്കുവെച്ച് പിൻവലിച്ചു.

തിരഞ്ഞെടുപ്പ് അപഹരിക്കാൻ ശ്രമിക്കുന്നുവെന്ന് വ്യാജമായി ആരോപിക്കുന്ന ഒരു അമേരിക്കൻ പ്രസിഡൻ്റിനെ കേൾക്കേണ്ടി വരുന്ന സങ്കടകരമായ രാത്രി എന്ന വിശേഷണത്തോടെയാണ് സി‌എൻ‌എന്റെ ജേക്ക് ടാപ്പർ പരിപാടി നിർത്തിവെച്ചത്.
“തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതായി ആരോപിച്ച് നുണയ്ക്കു പിറകേ നുണ, തെളിവുകൾ ഒന്നുമില്ലാതെ, വെറും പരദൂഷണമല്ലാതെ ഒരു വസ്തുതയുമില്ലാത്ത അപവാദ പ്രചരണം” എന്ന് അദ്ദേഹം തുറന്നടിക്കുകയും ചെയ്തു.