ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിങ്ങ് എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ട്രമ്പിൻ്റെ ഭീഷണി

അടുത്ത മുപ്പത് ദിവസത്തിനുള്ളിൽ ലോകാരോഗ്യ സംഘടന അതിൻ്റെ പ്രവർത്തനങ്ങളിൽ “കാര്യമായ പുരോഗതി” കൈവരിക്കാത്ത പക്ഷം അമേരിക്കൻ ഫണ്ടിങ്ങ് “ശാശ്വതമായി മരവിപ്പിക്കും” എന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഭീഷണി മുഴക്കി. ഏപ്രിൽ മധ്യത്തോടെ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായ പദ്ധതി അമേരിക്ക താത്ക്കാലികമായി മരവിപ്പിച്ചിരുന്നു. ചൈനയോട് പക്ഷപാതിത്വം കാട്ടുന്നുവെന്നും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും ആരോപിച്ചാണ് കാലങ്ങളായുള്ള ഫണ്ടിങ്ങ് അമേരിക്ക നിർത്തിവെച്ചത്. This is the letter sent to Dr. Tedros of the World Health Organization. It More
 

അടുത്ത മുപ്പത് ദിവസത്തിനുള്ളിൽ ലോകാരോഗ്യ സംഘടന അതിൻ്റെ പ്രവർത്തനങ്ങളിൽ “കാര്യമായ പുരോഗതി” കൈവരിക്കാത്ത പക്ഷം അമേരിക്കൻ ഫണ്ടിങ്ങ് “ശാശ്വതമായി മരവിപ്പിക്കും” എന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഭീഷണി മുഴക്കി.

ഏപ്രിൽ മധ്യത്തോടെ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായ പദ്ധതി അമേരിക്ക താത്ക്കാലികമായി മരവിപ്പിച്ചിരുന്നു. ചൈനയോട് പക്ഷപാതിത്വം

കാട്ടുന്നുവെന്നും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും ആരോപിച്ചാണ് കാലങ്ങളായുള്ള ഫണ്ടിങ്ങ് അമേരിക്ക നിർത്തിവെച്ചത്.

ഡബ്ല്യു എച്ച് ഒ ഡയറക്റ്റർ ജനറൽ തെദ് റോസ് അഥനം ഗബ്രിയേസസിന് അയച്ച കത്തിൻ്റെ പകർപ്പ് കൂടി ഉൾപ്പെടുത്തി ട്വിറ്ററിലൂടെയാണ് ട്രമ്പിൻ്റെ ഭീഷണി. സംഘടനയിൽ തുടരുന്ന കാര്യം

പുന:പരിശോധിക്കേണ്ടി വരുമെന്നും സന്ദേശത്തിലുണ്ട്.