ട്രംപ് ട്വീറ്റ് ചെയ്ത ചിത്രം ട്വിറ്റർ നീക്കം ചെയ്തു

twitter യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്ത ചിത്രം ട്വിറ്റർ പകർപ്പവകാശ ലംഘനത്തിന്റെ പേരില് നീക്കം ചെയ്തു. ന്യൂയോർക്ക് ടൈംസ് മാധ്യമത്തില് നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചിത്രം നീക്കം ചെയ്തത്.twitter ജൂൺ 30ന് ‘യഥാര്ത്ഥത്തില് അവര് എന്റെ പുറകെ അല്ല’ എന്ന ട്വീറ്റിന്റെ കൂടെ ചേര്ത്ത ചിത്രമാണ് നീക്കം ചെയ്തത്. “പകർപ്പവകാശ ഉടമയിൽ നിന്നുള്ള റിപ്പോർട്ടിന് മറുപടിയായി ഈ ചിത്രം നീക്കംചെയ്തു” എന്ന സന്ദേശമാണ് ട്വിറ്റർ ഇപ്പോൾ പ്രദർശിപ്പിക്കുന്നത് പകർപ്പവകാശ പരാതികൾ, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന More
 

twitter

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്ത ചിത്രം ട്വിറ്റർ പകർപ്പവകാശ ലംഘനത്തിന്‍റെ പേരില്‍ നീക്കം ചെയ്തു. ന്യൂയോർക്ക് ടൈംസ് മാധ്യമത്തില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചിത്രം നീക്കം ചെയ്തത്.twitter

ജൂൺ 30ന് ‘യഥാര്‍ത്ഥത്തില്‍ അവര്‍ എന്‍റെ പുറകെ അല്ല’ എന്ന ട്വീറ്റിന്‍റെ കൂടെ ചേര്‍ത്ത ചിത്രമാണ് നീക്കം ചെയ്തത്. “പകർപ്പവകാശ ഉടമയിൽ നിന്നുള്ള റിപ്പോർട്ടിന് മറുപടിയായി ഈ ചിത്രം നീക്കംചെയ്‌തു” എന്ന സന്ദേശമാണ് ട്വിറ്റർ ഇപ്പോൾ പ്രദർശിപ്പിക്കുന്നത്

പകർപ്പവകാശ പരാതികൾ, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ലംഘനം തുടങ്ങിയവയുടെ പരിധിയില്‍ വരുന്ന ചിത്രങ്ങളും വീഡിയോകളും ട്വിറ്റർ നീക്കം ചെയ്യാറുണ്ട്. അതിന്‍റെ ഭാഗമായുള്ള സ്വാഭാവിക നടപടിയാണിത്. ട്വിറ്റര്‍-ട്രംപ് പോരിന്‍റെ പുതിയ ഒരു വഴിത്തിരിവാകാം ഇത്.

ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമ (ഡിഎംസിഎ) പ്രകാരം ഫോട്ടോയുടെ അവകാശം ന്യൂയോർക്ക് ടൈംസില്‍ നിക്ഷിപ്തമാണെന്ന് ലുമെൻ ഡാറ്റാബേസിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ പറയുന്നു. നിയമപരമായ ഓൺലൈൻ പ്രവർത്തനങ്ങളെയും പകര്‍പ്പവകാശ ലംഘനം മുതലായവ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ അത് പഠിച്ച് റിപ്പോര്‍ട്ട്‌ നല്‍കുന്ന നിരവധി ലോ സ്കൂൾ ക്ലിനിക്കുകളും ഇലക്ട്രോണിക് ഫ്രോണ്ടിയർ സംഘടനകളും ചേര്‍ന്നതാണ് ലുമെന്‍ ഡാറ്റബേസ്.

മിനിയപോളിസില്‍ പോലീസ് ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്ലോയ്ഡിന് അനുശോചനം അറിയിച്ചുകൊണ്ടുള്ള വീഡിയോ പകര്‍പ്പവകാശ ലംഘനത്തിന്‍റെ പേരില്‍ ട്വിറ്ററും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നീക്കം ചെയ്തിരുന്നു.

 

കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌