ഔഷധ സസ്യബോർഡിൽ ഒഴിവുകൾ

സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ തൃശൂർ ആസ്ഥാനമായ ഓഫീസിലേക്ക് കൺസൾട്ടന്റ് (ഫിനാൻസ് & അഡ്മിനിസ്ട്രേഷൻ), അക്കൗണ്ടന്റ് തസ്തികകളിൽ ഓരോ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റു വിശദവിവരങ്ങളും www.smpbkerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം ജൂൺ 20ന് മുൻപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സംസ്ഥാന ഔഷധസസ്യ ബോർഡ്, ഷൊർണ്ണൂർ റോഡ്, തൃശൂർ – 680022 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൺസൾട്ടന്റ് More
 

സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ തൃശൂർ ആസ്ഥാനമായ ഓഫീസിലേക്ക് കൺസൾട്ടന്റ് (ഫിനാൻസ് & അഡ്മിനിസ്‌ട്രേഷൻ), അക്കൗണ്ടന്റ് തസ്തികകളിൽ ഓരോ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യതയും മറ്റു വിശദവിവരങ്ങളും www.smpbkerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം ജൂൺ 20ന് മുൻപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സംസ്ഥാന ഔഷധസസ്യ ബോർഡ്, ഷൊർണ്ണൂർ റോഡ്, തൃശൂർ – 680022 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

കൺസൾട്ടന്റ് (ഫിനാൻസ് & അഡ്മിനിസ്‌ട്രേഷൻ)-യോഗ്യത: ബിരുദം, സർക്കാർ സർവീസിൽ ഫിനാൻസ്/അഡ്മിനിസ്‌ട്രേഷൻ, സമാന തസ്തികയിൽ ജോലി ചെയ്തുള്ള പരിചയം. വേതനം: 25000. പ്രായം: 2019 ജനുവരി ഒന്നിന് 60 വയസ്സിൽ കവിയരുത്.

അക്കൗണ്ടന്റ്- യോഗ്യത: ബികോം ബിരുദം, ടാലി അക്കൗണ്ടിങ്ങ് സോഫ്റ്റ്‌വെയറിലും കമ്പ്യൂട്ടറിലും ഉള്ള പരിചയം. വേതനം: 16800. പ്രായം: 2019 ജനുവരി ഒന്നിന് 36 വയസ്സിൽ കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.