കൊറോണ പ്രതിരോധ വാക്സിൻ ഒക്ടോബറോടെ: ഫൈസർ

കോവിഡ്-19 വൈറസിനെതിരെയുള്ള പ്രതിരോധ വാക്സിൻ ഈ വർഷം ഒക്ടോബറോടെ തയ്യാറാകുമെന്ന് അമേരിക്കൻ മരുന്നു കമ്പനി ഫൈസർ. കമ്പനി സിഇഒ ആൽബർട്ട് ബൗർലയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ ആണ് വാർത്ത പുറത്തുവിട്ടത്. ജർമൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോൺടെക്കുമായി ചേർന്ന് യൂറോപ്പിലും അമേരിക്കയിലും മരുന്നു പരീക്ഷണങ്ങളിലാണ് ഫൈസർ. അമേരിക്കൻ കമ്പനി ആസ്ട്രയും ഓക്സ്ഫഡ് സർവകലാശാലയും സംയുക്തമായി നടത്തുന്ന വാക്സിൻ പരീക്ഷണങ്ങളും ത്വരിതഗതിയിൽ മുന്നേറുന്നതായി റിപ്പോർട്ട് പറയുന്നു. ഈ വർഷം അവസാനത്തോടെ വാക്സിൻ ലഭ്യമായേക്കുമെന്ന് ആസ്ട്ര തലവൻ പാസ്കൽ സോറിയറ്റ് More
 

കോവിഡ്-19 വൈറസിനെതിരെയുള്ള പ്രതിരോധ വാക്സിൻ ഈ വർഷം ഒക്ടോബറോടെ തയ്യാറാകുമെന്ന് അമേരിക്കൻ മരുന്നു കമ്പനി ഫൈസർ. കമ്പനി സിഇഒ ആൽബർട്ട് ബൗർലയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ ആണ് വാർത്ത പുറത്തുവിട്ടത്.

ജർമൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോൺടെക്കുമായി ചേർന്ന് യൂറോപ്പിലും അമേരിക്കയിലും മരുന്നു പരീക്ഷണങ്ങളിലാണ് ഫൈസർ.
അമേരിക്കൻ കമ്പനി ആസ്ട്രയും ഓക്സ്ഫഡ് സർവകലാശാലയും സംയുക്തമായി നടത്തുന്ന വാക്സിൻ പരീക്ഷണങ്ങളും ത്വരിതഗതിയിൽ മുന്നേറുന്നതായി റിപ്പോർട്ട് പറയുന്നു. ഈ വർഷം അവസാനത്തോടെ വാക്സിൻ ലഭ്യമായേക്കുമെന്ന് ആസ്ട്ര തലവൻ പാസ്കൽ സോറിയറ്റ് അഭിപ്രായപ്പെട്ടു.
സമയത്തെ തോൽപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് തങ്ങളെന്ന് പാസ്കൽ പറഞ്ഞു. 3,58,000 പേർ ഇതിനോടകം വൈറസിൻ്റെ ഇരകളായിക്കഴിഞ്ഞു. രോഗ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു.
ലോകത്ത് നൂറിലേറെ ലബോറട്ടറികളിൽ വാക്സിൻ പരീക്ഷണങ്ങൾ മുന്നേറുകയാണ്. പത്തോളം വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണ്. വാക്സിൻ പരീക്ഷണം ഫലവത്തായാൽ പതിനഞ്ച് ബില്യൺ ഡോസ് നിർമിക്കുക എന്ന വെല്ലുവിളിയാണ് കമ്പനികൾക്ക് നേരിടാനുള്ളത്.