ആശങ്കയേറ്റി കൊറോണ

പതിനൊന്ന് സംസ്ഥാനങ്ങളിൽ നിന്നായി 27 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം 169 ആയി ഉയർന്നു. മൂന്നു മരണങ്ങളാണ് ഇതേവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആഗോളതലത്തിൽ കൊറോണ ബാധിതരുടെ എണ്ണം 2,00,000 കവിഞ്ഞു. എണ്ണായിരത്തിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ 169 പേർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 169 ആയി. 25 വിദേശികൾ അടക്കമുള്ളവരുടെ കണക്കാണിത്. വൈറസ് ബാധിച്ച 169 More
 

പതിനൊന്ന് സംസ്ഥാനങ്ങളിൽ നിന്നായി 27 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം 169 ആയി ഉയർന്നു. മൂന്നു മരണങ്ങളാണ് ഇതേവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആഗോളതലത്തിൽ കൊറോണ ബാധിതരുടെ എണ്ണം 2,00,000 കവിഞ്ഞു. എണ്ണായിരത്തിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ 169 പേർക്ക്

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 169 ആയി. 25 വിദേശികൾ അടക്കമുള്ളവരുടെ കണക്കാണിത്. വൈറസ് ബാധിച്ച 169 പേരിൽ പതിനഞ്ച് പേർക്ക് രോഗം ഭേദപ്പെട്ടിട്ടുണ്ട്. മൂന്നു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ 2 പേർക്ക് കൂടി, രോഗികളുടെ എണ്ണം 47 ആയി

ബ്രിട്ടൻ യാത്ര കഴിഞ്ഞെത്തിയ 22 കാരിക്ക് രോഗം സ്ഥിരീകരിച്ചു. ദുബൈ സന്ദർശനം കഴിഞ്ഞു തിരിച്ചെത്തിയ 49 കാരിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നുമുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ എത്തിച്ചേരുന്ന 26,000 പ്രവാസി ഇന്ത്യക്കാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. യു എ ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിൽ നിന്നാണ് പ്രവാസികൾ മടങ്ങി വരുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് നിത്യേന 23 വിമാനങ്ങൾ മുംബൈയിൽ എത്തിച്ചേരുന്നുണ്ട്. വിദേശത്തുനിന്ന് എത്തുന്നവർക്കെല്ലാം 14 ദിവസത്തെ നിർബന്ധിത ഐസൊലേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.

സെൻസെക്സ് 2100 പോയിന്റ് ഇടിഞ്ഞു;നിഫ്റ്റി 7900-ത്തിനു താഴെ

ബി എസ് ഇ സെൻസെക്സിൽ 7.34 ശതമാനത്തിന്റെ ഇടിവുണ്ടായി. 26,750-ലാണ് ക്ളോസ് ചെയ്തത്. ബുധനാഴ്‌ച 1710 പോയിന്റ് ഇടിഞ്ഞു 28,870-ലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. കൊറോണ വ്യാപന ഭീതിയെത്തുടർന്നുള്ള പരിഭ്രാന്തിയാണ് വിപണിയെ കൂപ്പു കുത്തിച്ചത്‌. ജനുവരി 20 ലെ 42,274 -ൽ നിന്ന് 32 ശതമാനം മൊത്തം കുറവാണ് ഇതേവരെ കാണിക്കുന്നത്.

820 പേരുടെ ഫലം നെഗറ്റീവ്, സാമൂഹ്യവ്യാപനം ഇതേവരെയില്ല

റാൻഡം സാംപ്ലിങ്ങിലൂടെ ശേഖരിച്ച 820 പേരുടെ പരിശോധനാ ഫലവും നെഗറ്റിവ് ആയതോടെ സാമൂഹ്യ വ്യാപനത്തെ പറ്റിയുള്ള ആശങ്കകൾ കുറഞ്ഞു. എന്നാൽ വിദേശ യാത്ര ചെയ്യാത്തവർക്കും വിദേശയാത്ര ചെയ്തവരുമായി സമ്പർക്കത്തിൽ വന്നിട്ടില്ലാത്തവർക്കും ഇടയ്ക്കുള്ള സാമൂഹ്യ വ്യാപന സാധ്യത തള്ളിക്കളയാൻ ആവില്ലെന്നാണ് അധികൃതരുടെ അനുമാനം.