ആർ എൽ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്
Updated: Sep 8, 2021, 17:42 IST
തൃപ്പൂണിത്തുറയിലെ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിന്റെ പൂർവ്വ സ്ഥാപനമാണ് മുകളിൽ ചിത്രീകരിച്ചിരിക്കുന്നത് . തൃപ്പൂണിത്തുറയുടെ ഹൃദയ ഭാഗത്ത്'നാല് നിലകളിൽ ഉയർന്ന് നിൽക്കുന്ന വലിയ കോളേജായി പിന്നീട് മാറി.
1956 -ൽ ഈ സ്ഥാപനം സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ട് വരികയും പിന്നീട് 1998 -ൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കിഴിലാക്കുകയും ഇവിടെയുള്ള എല്ലാ കോഴ്സുകളും ബിരുദവും ബിരുദാനന്തരബിരുദവുമാക്കി പുന:സംഘടിപ്പിക്കുകയും ചെയ്തു. കോഴ്സുകൾ എല്ലാം ഡിപ്ലോമയും പോസ്റ്റ്ഡിപ്ലോമയുമാക്കി മാറ്റി.