വീടും ബാൽക്കണിയുമുള്ള മധ്യവർഗത്തെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്

അടിത്തട്ട് ജീവിതങ്ങളെ കാണാത്ത, മധ്യവർഗ- ഉപരിവർഗ താത്പര്യങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി. കോവിഡിൻ്റെ മറവിൽ പൊതു മേഖലയെ കൊന്നൊടുക്കുന്ന കേന്ദ്ര സർക്കാർ. നരേന്ദ്രമോദി സർക്കാറിനെതിരെ വിമർശനവുമായി സുധീഷ് കെ എൻ ഫേസ്ബുക്കിൽ. ………. വെറുതെ ഇരുന്ന് നേരം കളയുന്ന സമയത്ത് അവരുടെ പെട്ടിയെടുത്ത് നടന്നൂടേ?” രാഹുൽ ഗാന്ധിയോടുള്ള നിർമ്മലാ സീതാരാമൻ്റെ ഈ ചോദ്യം, പക്ഷേ അഭയാർത്ഥികളുടെ നെഞ്ചിലാകും ആഴ്ന്നിറങ്ങുക. യുദ്ധകാലാടിസ്ഥാനത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട നേരത്ത്, പൊതുമുതൽ വിറ്റഴിക്കാനുള്ള തിരക്കിലാണവർ. ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചുകൊള്ളുക! More
 

അടിത്തട്ട് ജീവിതങ്ങളെ കാണാത്ത, മധ്യവർഗ- ഉപരിവർഗ താത്പര്യങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി. കോവിഡിൻ്റെ മറവിൽ പൊതു മേഖലയെ കൊന്നൊടുക്കുന്ന കേന്ദ്ര സർക്കാർ. നരേന്ദ്രമോദി സർക്കാറിനെതിരെ വിമർശനവുമായി സുധീഷ് കെ എൻ ഫേസ്ബുക്കിൽ.

സുധീഷ്‌ കെ.എന്‍

……….

വെറുതെ ഇരുന്ന് നേരം കളയുന്ന സമയത്ത് അവരുടെ പെട്ടിയെടുത്ത് നടന്നൂടേ?” രാഹുൽ ഗാന്ധിയോടുള്ള നിർമ്മലാ സീതാരാമൻ്റെ ഈ ചോദ്യം, പക്ഷേ അഭയാർത്ഥികളുടെ നെഞ്ചിലാകും ആഴ്ന്നിറങ്ങുക. യുദ്ധകാലാടിസ്ഥാനത്തിൽ പ്രശ്‍നങ്ങൾക്ക് പരിഹാരം കാണേണ്ട നേരത്ത്, പൊതുമുതൽ വിറ്റഴിക്കാനുള്ള തിരക്കിലാണവർ. ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചുകൊള്ളുക! എങ്ങനെ ഈ നേരം ഇങ്ങനെ

സംസാരിക്കാനാകുന്നു!

പത്തും പതിനഞ്ചും ദിവസം നടന്നാണ് അവരിൽ പലരും വീടണഞ്ഞത്. വെള്ളവും ബിസ്കറ്റും കഴിച്ച് വിശപ്പടക്കിയവർ. അതിൽ വൃദ്ധരും, വികലാംഗരും, ഗർഭിണികളും, കൈക്കുഞ്ഞുങ്ങളെ ഒക്കത്തെടുത്തവരുമുണ്ട്. അസുഖവും, അപകടവും മൂലം പാതിവഴിയിൽ മരിച്ചു വീണവരുണ്ട്.

ഇപ്പോഴും റെയിൽവേ ട്രാക്കുകളിലൂടെ, ഹൈവേകളിലൂടെ പൊരി വെയിലത്ത് ആയിരക്കണക്കിന് മൈലുകൾക്കപ്പുറമുള്ള ലക്ഷ്യസ്ഥാനത്തേയ്ക്ക് അവർ നടന്നുകൊണ്ടിരിക്കുകയാണ്.

പ്രധാനമന്ത്രി വീടും ബാൽക്കണിയുമുള്ള മധ്യവർഗത്തെയാണ് ടി.വി.യിലൂടെ അഭിസംബോധന ചെയ്തത്. പതിനഞ്ച് ദശലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളെ, അവരുടെ യാതനകളെ കാണാനായില്ല.

പത്ത് കോടിയോളം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങൾക്കാണ് ഒറ്റരാത്രി കൊണ്ട് തൊഴിൽ നഷ്ടമായത്. അതിലേറെയും നിർമ്മാണ മേഖലയിലും, വ്യവസായമേഖലയിലും ദിവസക്കൂലിക്ക് പണിയെടുക്കുന്നവരാണ്.

കോവിഡിനെക്കാൾ വലിയ ദുരന്തമാണ് ഈ തൊഴിലാളികളുടെ ജീവിതത്തിൽ സംഭവിച്ചത്. പട്ടിണിയെയാകും അവർ വൈറസിനേക്കാൾ ഭയക്കുന്നതും!