നവജാത ശിശുക്കൾക്ക് മുഖാവരണം നൽകി ആശുപത്രികൾ

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ നവജാത ശിശുക്കൾക്ക് മുഖാവരണം നിർമിച്ചിരിക്കുകയാണ് തായ്ലൻഡിലെ ഏതാനും ആശുപത്രികൾ. തായ്ലൻഡിലെ പ്രാറാം എന്ന ആശുപത്രിയെ ഉദ്ധരിച്ചു ബിബിസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കുറച്ചു സമയത്തേക്കോ അല്ലെങ്കിൽ അത്യാവശ്യ സമയത്ത് മാത്രമോ ധരിക്കാനായാണ് ഈ മുഖാവരണം നിർമിച്ചിരിക്കുന്നത്. കോവിഡ് എങ്ങനെയാണ് ഗർഭിണികളെയും നവജാത ശിശുക്കളെയും ബാധിക്കുന്നതെന്നു വ്യക്തമായിട്ട് ആർക്കുമറിയില്ല. എങ്കിലും നവജാത ശിശുക്കൾക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ആശുപത്രികൾ മുഖാവരണം നിർമിച്ചത്. അതേ സമയം മാസ്കും മുഖാവരണവും ഇല്ലാത്തതിനാൽ അമേരിക്കയിൽ More
 

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ നവജാത ശിശുക്കൾക്ക് മുഖാവരണം നിർമിച്ചിരിക്കുകയാണ് തായ്‌ലൻഡിലെ ഏതാനും ആശുപത്രികൾ.

തായ്‌ലൻഡിലെ പ്രാറാം എന്ന ആശുപത്രിയെ ഉദ്ധരിച്ചു ബിബിസിയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. കുറച്ചു സമയത്തേക്കോ അല്ലെങ്കിൽ അത്യാവശ്യ സമയത്ത് മാത്രമോ ധരിക്കാനായാണ് ഈ മുഖാവരണം നിർമിച്ചിരിക്കുന്നത്.

കോവിഡ് എങ്ങനെയാണ് ഗർഭിണികളെയും നവജാത ശിശുക്കളെയും ബാധിക്കുന്നതെന്നു വ്യക്തമായിട്ട് ആർക്കുമറിയില്ല. എങ്കിലും നവജാത ശിശുക്കൾക്ക് വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്ത പശ്ചാത്തലത്തിലാണ് ആശുപത്രികൾ മുഖാവരണം നിർമിച്ചത്.

അതേ സമയം മാസ്കും മുഖാവരണവും ഇല്ലാത്തതിനാൽ അമേരിക്കയിൽ നവജാത ശിശുക്കളെ മാതാപിതാക്കളിൽ നിന്നും മാറ്റി മറ്റൊരിടത്താണ് പാർപ്പിച്ചിരിക്കുന്നത്.